മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കൃഷി ആവശ്യത്തിനുള്ള വെള്ളം ഈ വരുന്ന 28 മുതല്‍ തുറന്ന് വിടാന്‍ സാ ധ്യത.ഇതോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ,കല്ലടിക്കോട്,ഒറ്റപ്പാലം സബ് ഡിവിഷന് കീഴില്‍ വരുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍,കൃഷി ഓഫീ സര്‍മാര്‍,ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരുടെ യോഗം 27ന് ചേരുമെന്ന് കാഞ്ഞിരപ്പുഴ എക്‌സ്‌ക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. രാവിലെ 11ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ വെച്ചാ ണ് യോഗം ചേരുക.തുലാവര്‍ഷം കൈവിട്ടതിന് പിറകെ കാഞ്ഞിര പ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടാന്‍ വൈകുന്നത് തെങ്കര മേഖലയിലുള്‍പ്പടെ നെല്‍കൃഷി ഉണക്ക് ഭീഷണിയിലായത് സംബ ന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കനാലുകള്‍ വൃത്തിയാക്കാന്‍ വൈകിയതാണ് കാഞ്ഞിരപ്പുഴ ഡാമി ല്‍ നിന്നും കൃഷിയാവശ്യത്തിന് വെള്ളം തുറന്ന് വിടാനുള്ള കാല താമസത്തിന് ഇടയാക്കിയത്.തെങ്കരമേഖലയിലുള്‍പ്പടെ തൊഴിലുറ പ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് കനാല്‍ വൃത്തിയാക്കി വരു ന്നുണ്ട്.പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡിസംബര്‍ രണ്ടാം വാരത്തോടെ ഡാം തുറക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. ജലവിതരണം വൈകുന്നത് കൃഷി നശിക്കാന്‍ ഇടയാക്കുമെന്ന് കര്‍ ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തെങ്കര പഞ്ചായത്തിലെ തത്തേങ്ങേലം കൈതച്ചിറ,ചേറും കുളം പാടശേഖരത്തിലെ ഏക്കറുകണക്കിന് നെല്‍പാടങ്ങള്‍ വിണ്ട് കീറി യിട്ടുണ്ട്.നെല്‍കൃഷിയാകട്ടെ ഉണങ്ങി നശിക്കുന്നതിന്റെ വക്കി ലാണ്.ഇടതുകര കനാലിന്റെ വാലറ്റ പ്രദേശമായ ഇവിടേക്ക് അടി യന്തരമായി വെള്ളമെത്തിച്ചില്ലെങ്കില്‍ നാലേക്കറോളം വരുന്ന വയലിലെ നെല്‍കൃഷി നശിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒറ്റപ്പാലം താലൂക്കിലെ ചളവറയിലെ കര്‍ഷകരും അടിയന്തരമായി കനാല്‍ വഴി വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് കാഞ്ഞിരപ്പുഴ ഡാം അധികൃതര്‍ ജലവിതരണത്തിനുള്ള നടപടിക ള്‍ വേഗത്തിലാക്കിയത്.ഇടതുകര കനാല്‍ വഴി തെങ്കര മേഖലയിലേ ക്കും വലതുകര കനാല്‍ വഴി ഒറ്റപ്പാലം താലൂക്കിലേക്കുമാണ്. ഡാമി ല്‍ നിലവില്‍ 97.30 മീറ്ററാണ് ജലനിരപ്പ്.