പാലക്കാട്:മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയുടെ സ്മരണാര്‍ ത്ഥം കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസവ കു പ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് യു.പി,ഹൈസ്‌കൂള്‍ വിഭാഗങ്ങളുടെ ജില്ലാതല മത്സരങ്ങള്‍ സമാപി ച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടന്ന മത്സരം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.ഡി.ഡി.ഇപി.കൃഷ്ണന്‍,കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ സെക്രട്ടറി നാസര്‍ തേളത്ത്,ട്രഷറര്‍എം.എസ്.കരീം മസ്താന്‍,സി.ഖാലിദ്,എം.യാഹുല്‍ഹമീദ്,ടി.ഐ.എം.അമീര്‍ എന്നിവര്‍ സംസാരിച്ചു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍കെ.ഷിബിന്‍ സുരേഷ് (ജി.വി.എച്ച്. എസ്,വട്ടേനാട്), എ.നിരഞ്ജന്‍(ജി.എച്ച്.എസ് കുമരനെല്ലൂര്‍), പ്രാര്‍ ത്ഥന അജീഷ്(എം.ഇ.എസ്.എച്ച്. എസ്.എസ് മണ്ണാര്‍ക്കാട്), യു.പി വിഭാഗത്തില്‍ കെ.ഹരികൃഷ്ണന്‍(ജി.എച്ച്. എസ്,തെങ്കര),എം. ആത്തിക്ക (ബി.ഇ.എം.യു.പി സ്‌കൂള്‍ തൃക്കടീരി),വീണ രാജ് (എ.യു.പി.എസ്,മണ്ണേങ്കോട്)എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്കുള്ള സമ്മാനദാനം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം നിര്‍വ്വഹിച്ചു. പൊതു വിജ്ഞാ നത്തിന്റെ നവജാലകം തുറന്ന മഹാമാരി കാലത്തെ ഈ അറിവു ത്സവത്തില്‍പ്രാഥമിക തലത്തില്‍ ഏഴായിരത്തിലധികം വിദ്യാര്‍ ത്ഥികളും ജില്ലാതല മത്സരത്തില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളി ലായി 312 പേരും പങ്കാളികളായി.