അഗളി:അമ്പത് ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച പുലിത്തോലുമായി തമിഴ്‌നാട് സ്വദേശി അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ പിടിയിലാ യി.ഈറോഡ് സ്വദേശി ഭൂപതി (49)യാണ് ആനക്കട്ടിക്ക് സമീപം വട്ട ലക്കിയില്‍ നിന്നും പിടിയിലായത്. ഇന്നലെ രാവിലെ വട്ടലക്കിയില്‍ ബൈക്കിലെത്തിച്ച പുലിത്തോല്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ പിടികൂടിയത്.ഈറോഡില്‍ മറ്റൊരാള്‍ കൈമാറിയ പുലിത്തോല്‍ വട്ടലക്കിയില്‍ എത്തിക്കാനും തുടര്‍ന്നുള്ള നീക്കങ്ങ ള്‍ ഇവിടെ എത്തിയ ശേഷം അറിയിക്കാമായിരുന്നുവെന്നാണ് നിര്‍ ദേശമെന്ന് പിടിയിലായ ഭൂപതി മൊഴി നല്‍കിയിട്ടുണ്ട്.
പിടിച്ചെടുത്ത പുലിത്തേലിന് വാലുള്‍പ്പടെ 115 സെന്റീ മീറ്ററോളം നീളവും 41 സെന്റീമീറ്ററോളം വീതിയുമുണ്ട്.മൂന്ന് മാസത്തെ പഴ ക്കമുള്ളതാ യാണ് വനപാലകര്‍ കരുതുന്നത്.തോലില്‍ മൂന്ന് ദ്വാര ങ്ങളും കാണു ന്നുണ്ട്.പുലിത്തോല്‍ കൈമാറിയ ആള്‍ പിടിയിലായാ ലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണത്തിനായി കേസ് തമിഴ്‌നാട് വനംവകു പ്പിന് കൈ മാറാനാണ് നീക്കം.സൈലന്റ് വാലി വൈല്‍ഡ് ലൈഫ് അസി.വാ ര്‍ഡന്‍ എ അജയ്‌ഘോഷ്,ഭവാനി റേഞ്ച് ഓഫീസര്‍ എ ആശാലത, അഗളി റേഞ്ച് ഓഫീസര്‍ കെ ടി ഉദയന്‍,ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സതീഷ്,എസ്എഫ്ഒമാരായ ബിനു, സുബ്രഹ്മണ്യന്‍, ബിഎഫ്ഒ നിധിന്‍ എന്നിവരടങ്ങുന്ന സംഘമാണ് എന്നിവരുടെ നേതൃത്വത്തി ലാണ് പുലിത്തോല്‍ പിടികൂടിയത്.