മണ്ണാര്‍ക്കാട്:സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍ സോണില്‍ തന്നെയാണ് പരിസ്ഥിതി ലോല മേഖലയും ഉള്‍പ്പെടുന്ന തെന്ന് വനംവകുപ്പ്.മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ത്തിലാണ് വനംവകുപ്പിന്റെ ഈ വിശദീകരണം.
2007ല്‍ ബഫര്‍ സോണായി വനംവകുപ്പ് ഏറ്റെടുത്ത പ്രദേശമാണ് ഇത്.ജനവാസ മേഖലയോ കൃഷിയിടങ്ങളോ ഇതില്‍ ഉള്‍പ്പെടില്ല. ആനമൂളി മെഴുകുംപാറ പ്രദേശങ്ങള്‍ ഈ പരിധിയില്‍ വരില്ല. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്നും കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളു ടേയും കര്‍ഷക സംഘടന പ്രതിനിധികളുടേയും യോഗം എംഎല്‍ എ വിളിച്ച് ചേര്‍ത്തത്.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപന ത്തില്‍ സൈലന്റ് വാലി ദേശിയോദ്യാനത്തിന് ചുറ്റുമായി മൊത്തം 148 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാ ക്കുന്നതായാണ് (ഇഎസ്‌സെഡ്) പറയപ്പെടുന്നത്.2016 ജനുവരി 6ന് പുറത്തിറക്കിയ കരട് പിന്‍വലിച്ച് പുതുതായി ഇറക്കിയ വിജ്ഞാ പനത്തില്‍ പാലക്കാട്,മലപ്പുറം ജില്ലകളിലെ 12 വില്ലേജുകളാണ് ഇഎസ് സെഡില്‍ ഉള്‍പ്പെടുന്നത്.പാലക്കാട് ജില്ലയില്‍ കള്ളമല, പാടവയല്‍,പയ്യനെടം,അലനല്ലൂര്‍ 3,കോട്ടോപ്പാടം 1,കോട്ടോപ്പാടം 3 വില്ലേജുകളും, മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്,കേരള എസ്റ്റേറ്റ്,ചോക്കാട്,കാളികാവ് എന്നിവയാണ് ഉള്‍പ്പെടുന്നത്.കരട് വിജ്ഞാപനത്തെ കുറിച്ച് അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സമയ പരിധിയുമുണ്ട്.ഇതോടെയാണ് മണ്ണാര്‍ക്കാടിന്റെ മലയോര മേഖലയില്‍ ആശങ്ക ഉടലെടുത്തത്.ജനവാസ മേഖലയും കൃഷിയി ടങ്ങളും പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നാ വശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
യോഗത്തില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈ ഫ് വാര്‍ഡന്‍ കുറാ ശ്രീനിവാസ്,മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെകെ സുനില്‍കുമാര്‍,സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡ ന്‍ അജയ് ഘോഷ്,ഭവാനി റേഞ്ച് ഓഫീസര്‍ എ ആശാലത, മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് റഫീഖ പാറക്കോ ട്ടില്‍,അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി,അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാ ര്‍,വിവിധ കര്‍ഷ ക സംഘടന പ്രതിനിധികളായ പി മൊയ്തീന്‍,കെടി തോമസ്,എം വര്‍ഗീസ്,മുഹമ്മദ് കുട്ടി,ദേവരാജ്,ബാലന്‍ കക്കര, ടിഎന്‍ രാജു,കെകെ രാജന്‍ എന്നിവര്‍ പങ്കെടുത്തു.