റിപ്പോര്‍ട്ട്:സജീവ്.പി.മാത്തൂര്‍

മണ്ണാര്‍ക്കാട്:സൈക്കിളില്‍ നിന്നും വീണ് കഴുത്തിന് പരിക്കേറ്റ് തള ര്‍ന്ന് കിടപ്പിലാകു മെന്ന് കരുതിയിടത്ത് നിന്നും ഫീനിക്‌സ് പക്ഷി യെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ആത്മ വിശ്വാസത്തിനെ അബ്ദു ഒമല്‍ എന്നും വിളിക്കാം.പത്ത് മാസത്തെ ഇടവേള കഴിഞ്ഞ് സൈക്കിള്‍ സവാരിയിലേക്ക് തിരിച്ചെത്തിയ അബ്ദുവിന് പുതുതായി പറയാനൊ രു നേട്ടം കൂടിയുണ്ട്. ബി പോസിറ്റീവ് ചാലഞ്ചേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ വിവിധ പ്രായക്കാര്‍ക്കായി രാജ്യാന്തര തലത്തില്‍ സംഘടി പ്പിച്ച സൈക്കിളിംഗ് മത്സരത്തില്‍ അറുപത് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തിയതി ന്റെ സന്തോഷ ത്തിലാണ് ഈ 56കാരന്‍.പത്ത് ദിവസം കൊണ്ട് 826.41 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് അബ്ദു നാലാമതെത്തിയത്.ചെലവഴിച്ച സമയം ആകെ 47 മണിക്കൂറും 47 മിനുട്ടും.ഒരു ദിവസം 170 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിച്ചിട്ടുണ്ട്.മണ്ണാര്‍ക്കാട് നിന്നും മലപ്പുറം,പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങ ളിലേക്കായിരുന്നു മത്സര സവാരി നടത്തി യത്.പ്രായത്തെ അവഗണിച്ച് പിന്നിട്ട ദൂരം മികച്ച നേട്ടം അബ്ദുവിന് സമ്മാനിച്ചു.

മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ പാറപ്പുറവന്‍ വീട്ടില്‍ പരേതനായ സെയ്തലവിയുടെയുടേയും നബീസയുടെയും മകന്‍ അബ്ദു ഒമല്‍ ഒരു ബില്‍ഡിംഗ് പെയിന്ററാണ്. കൗമാരകാലത്ത് ഹരവും വിനോദവുമായിരുന്ന വ്യായാമ മാര്‍ഗവു മായിരുന്ന സൈക്കി ളിനെ 28 വര്‍ഷം മുമ്പ് ഉപേക്ഷിച്ച് ഷട്ടില്‍ കളിയിലേക്ക് തിരി ഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കളിക്കിടെ കാലിന് പരിക്കേറ്റ് വിശ്രമിക്കേണ്ടി വന്നപ്പോഴാണ് മകന്റെ സൈക്കിള്‍ വീണ്ടും കയ്യിലെടുത്തത്.ചില സുഹൃത്തുക്കളേയും ഒപ്പം കൂട്ടി സവാരി തുടങ്ങി.അങ്ങിനെ ആ സൈക്കിള്‍ സവാരി വളര്‍ന്നൊരു സൈക്കിള്‍ ക്ലബ്ബായി മാറി. മണ്ണാ ര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ക്ലബ്ബില്‍ ഇന്ന് അമ്പതിനടുത്ത് ആളുകളുണ്ട്.ക്ലബ്ബിന്റെ പ്രസിഡന്റ് കൂടി യാണ് അബ്ദു ഒമല്‍.

നല്ല രീതിയില്‍ ജീവിതയാത്ര മുന്നോട്ട് പോകുമ്പോഴാണ് അബ്ദുവിനെ വിധി വീണ്ടും വീ ഴ്ത്തിയത്.2019 സെപ്റ്റംബറില്‍ തത്തേങ്ങേ ലത്ത് വെച്ച് സൈക്കിളില്‍ നിന്നും വീണ് കഴുത്തിന് പരിക്കേറ്റു. തളര്‍ന്ന് പോകാന്‍ വരെ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ മുന്ന റിയിപ്പ് നല്‍കി.ഒരാഴ്ചക്കാലത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നു. ഒടുവില്‍ ശസ്ത്രക്രിയക്കായി ഒരുങ്ങി.2,20000 രൂപയോളം ചിലവ് വന്നു.സുഹൃത്തുക്കളുള്‍പ്പടെ യുള്ളവരാണ് സഹായിച്ചത്. പത്ത് മാസക്കാലം നീണ്ട വിശ്രമ കാലത്തിലും അബ്ദുവി ന്റെ മനസ്സ് സൈക്കിളിലേക്ക് സഞ്ചരിച്ച് കൊണ്ടേയിരുന്നു.തളരാനോ തളര്‍ന്ന് കൊടു ക്കാനോ തയ്യറാകാത്ത അബ്ദുവിന്റെ മനസ്സിന് മുന്നില്‍ മറ്റെല്ലാം വഴിമാറി.സ്‌നഹ പൂര്‍വ്വമുള്ള വിലക്കുകളെയെല്ലാം അവഗണിച്ച് ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ അബ്ദു വീണ്ടും സൈക്കിള്‍ സവാരിയിലേ ക്ക് തിരിച്ചെത്തി. ഭാര്യ ആയിഷാബിയും മക്കളായ അന്‍ഷാ ഫാത്തിമ, അസ്‌ന, അസ്ഫിന്‍ എന്നിവരെല്ലാം അബ്ദുവിന്റെ യാത്രകള്‍ക്ക് പിന്തുണ നല്‍ കുന്നുണ്ട്.

ശ്രമിച്ചാല്‍ എന്തും നടക്കുമെന്ന് അബ്ദു പറയുമ്പോള്‍ മറുവാക്കുണ്ടാകില്ല. ജീവിതം കൊ ണ്ട് തെളിയിച്ച മനുഷ്യനാണ്.എന്നും മുടക്കാത്ത കിലോമീറ്ററുകള്‍ താണ്ടിയുള്ള സൈ ക്കിള്‍ യാത്രകള്‍.ഒരോ പ്രഭാത ങ്ങളും സമ്മാനിക്കുന്ന മനോഹരമായ കാഴ്ചകളുടെ ഊര്‍ ജ്ജം.ഇവയെ ല്ലാമാണ് ഒരു സൈക്കിളിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ടാം വരവി ലും അബ്ദുവിന് കരുത്തേകിയത്. കേരളം മുഴുവന്‍ സൈക്കിളില്‍ കറങ്ങണമെന്നതാണ് അബ്ദുവിന്റെ ആഗ്രഹം. ഇന്ത്യ ചുറ്റണമെന്നും ചിന്തയുണ്ട്.യാത്രകള്‍ക്ക് വേണ്ടി വരുന്ന സാമ്പത്തിക ചിലവാണ് നിലവിലെ തടസ്സം. ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്താല്‍ അബ്ദു യാത്ര തിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!