കല്ലടിക്കോട്: ദേശീയപാതയില്‍ ശിരുവാണി ജംഗ്ഷനില്‍ ബഥനി സ്‌കൂളിന് സമീപം ഓവ് പാലത്തില്‍ വെള്ളം ഉയര്‍ന്നാല്‍ ഒഴുകുന്നത് റോഡിന് മുകളിലൂടെയും വീടുകളിലേക്കും.വെള്ളം ഒഴുകി പോകാ ന്‍ സംവിധാനമില്ലാത്തതാണ് കാരണം.സമീപത്തെ മുപ്പതോളം വീ ട്ടുകാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമെല്ലാം വെള്ളക്കെട്ട് ദുരിതമാ കുന്നതായി കാണിച്ച് നാട്ടുകാര്‍ കെവി വിജയദാസ് എംഎല്‍എയ്ക്ക് പരാതി നല്‍കി.വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്ത കാര്യം എംഎല്‍എ വകുപ്പ് എഞ്ചിനീയറുടെ ശ്രദ്ധയില്‍പ്പെടുത്തി.
മഴയത്ത് പുതുക്കാട് മലയോരഭാഗത്ത് നിന്നും കുത്തിയൊലിച്ചെ ത്തുന്ന വെള്ളമാണ് ദേശീയപതായില്‍ വെള്ളക്കെട്ട് സൃഷ്ടിക്കു ന്നത്.ഇതാകട്ടെ പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമാകാ നും വഴിയൊരുക്കുന്നു.മാത്രമല്ല ദേശീയപാതയിലൂടെ കടന്ന് പോകു ന്ന വാഹനങ്ങള്‍ക്കും ബഥനി സ്‌കൂളിലേക്കെത്തുന്നവര്‍ക്കെല്ലാം ഒരു പോലെ പ്രയാസം സൃഷ്ടിക്കുന്നു.പ്രളയ സമയത്തും ലോക്ക് ഡൗണ്‍ വേളയിലും നിര്‍ത്തി വെക്കേണ്ടി വന്ന ദേശീയ പാത നവീ കരണം മഴക്കാലത്ത് കൂടുതല്‍ ദുരിത പൂര്‍ണമാക്കുകയാണ്.
173 കോടി ചെലവില്‍ താണാവ് മുതല്‍ നാട്ടുകല്‍ വരെയുള്ള ദേശീ യ പാത നവീകരണം രണ്ട് വര്‍ഷം മുമ്പാണ് ആരംഭിച്ചത്.പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ലന്ന് മാത്രമല്ല പലയിടങ്ങളിലും നിര്‍മാണ ത്തിലെ അശാസ്ത്രീതയെ ചൊല്ലി പരാതികളും ഉയരുന്നുണ്ട്. പലയി ടങ്ങളിലും റോഡിന്റെ തകര്‍ച്ച കാരണം ദേശീയപതയിലൂടെയുള്ള പാലക്കാട് മണ്ണാര്‍ക്കാട് യാത്രയും ക്ലേശകരമാണ്.കരിമ്പ പഞ്ചായ ത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,എന്‍ കെ നാരായണന്‍ കുട്ടി എന്നി വരും എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.
