മണ്ണാര്‍ക്കാട്:നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായും കുമരംപുത്തൂര്‍-തെങ്കര പഞ്ചായത്തുകളെയും മുനിസിപ്പാലി റ്റിയേയും ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട മിനി ബൈപ്പാസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.കുമരംപുത്തൂര്‍ വട്ടമ്പലത്തുനിന്ന് പൂളച്ചിറ വഴി മണ്ണാര്‍ക്കാട്ടേക്ക് പ്രവേശിക്കുന്ന മിനി ബൈപ്പാസി ന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസം ആരംഭിച്ചി ട്ടുള്ളത്. പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ നടപടികളാണ് തുടങ്ങിയത്. വരുംദിവസങ്ങളില്‍ പൂളച്ചിറമുതല്‍ സര്‍വേകല്ലുകളും സ്ഥാപിക്കും.സ്ഥലം ഏറ്റെടുക്കേണ്ടതിന്റെ ഉള്‍പ്പടെയുള്ള വിശദമായ പഠന റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ വട്ടമ്പലം ജംഗ്ഷനി ല്‍നിന്നാണ് നിര്‍ദ്ദിഷ്ട മിനി ബൈപ്പാസിന് തുടക്കമാകുന്നത്. ഇവി ടെ നിന്ന് കല്ല്യാണക്കാപ്പ്, പള്ളിക്കുന്ന് ജംഗ്ഷനിലെത്തും. ഇവിടെ ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപമുള്ള വഴിയിലൂടെ പൂളച്ചിറ യിലേക്കും പൂളച്ചിറയില്‍ നിന്ന് കുന്തിപ്പുഴയ്ക്കു കുറുകെ പാലം നിര്‍മിച്ച് മാസപ്പറമ്പ് ജംഗ്ഷനിലേക്കും റോഡിനെ ബന്ധിപ്പി ക്കും. തുടര്‍ന്ന് തത്തേങ്ങലം റോഡു വഴി അട്ടപ്പാടി റോഡിലെ പഴയ ചെക്ക്പോസ്റ്റിന് മുന്നിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് . ഇതു വഴി കുമരംപുത്തൂര്‍ പഞ്ചായത്തിനേയും തെങ്കര പഞ്ചായത്തിനേ യും നഗരസഭയേയും ബന്ധിപ്പിക്കാനാകുമെന്നതിനാല്‍ മലയോര മേഖലയിലുള്ളവരുടെയും നഗരാതിര്‍ത്തിയിലുള്ളവരുടെയും യാത്രാസൗകര്യവും എളുപ്പമാകും.
കുമരം പുത്തൂര്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വാറോടോന്‍ ആണ് നിര്‍ദ്ദിഷ്ട റോഡിനുള്ള നിവേദനം എന്‍. ഷംസുദീന്‍ എംഎല്‍എയ്ക്ക് സമര്‍പ്പിച്ചത്. നിയമസഭയില്‍ എംഎല്‍ എ ഇക്കാര്യം ഉന്നയിക്കുകയും മിനി ബൈപ്പാസ് റോഡിന് അനുകൂല സാഹചര്യം നേടിയെടുക്കുകയുമായിരുന്നു. നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയ്ക്ക് സര്‍വേ തയ്യാറാക്കല്‍, പാലത്തിന്റെ സ്ഥലപരിമിധി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനുമായി മൂന്നരക്കോടി രൂപയും അനുവദിച്ചു കിട്ടിയിട്ടുണ്ട്.ഏകദേശം പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്നതും 12 മീറ്റര്‍ വീതിയുള്ളതാണ് ഉന്ന ത നിലവാരത്തിലുള്ള നിര്‍ദ്ദിഷ്ട മിനി ബൈപ്പാസ്.നിലവില്‍ വട്ട മ്പലം മുതല്‍ പള്ളിക്കുന്നുവരെ എട്ടുമീറ്റര്‍ വീതിയില്‍ റോഡുണ്ട്. ഇത് വീതി കൂട്ടും.പൂളച്ചിറയില്‍ കുന്തിപ്പുഴയ്ക്കുകുറുകെ നിര്‍മി ക്കുന്ന പാലം നിലവിലെ കുന്തിപ്പുഴപാലത്തിനേക്കാളും വീതിയും വലിപ്പവുമുള്ളതായിരിക്കും.
മിനി ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ നഗരത്തില്‍ കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോടുഭാഗത്തുനിന്നും മഞ്ചേരി ഭാഗത്തുനിന്നും വരുന്ന ടാങ്കര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള ചരക്കുവാഹനങ്ങള്‍ക്കും സ്വകാ ര്യവാഹനങ്ങള്‍ക്കും വട്ടമ്പലം, കല്ല്യാണക്കാപ്പ് വഴി ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച് നെല്ലിപ്പുഴ ജംഗ്ഷനിലെത്തിച്ചേരാം. ഇതോടെ നഗരത്തിലെ വാഹനത്തിരക്കിനും കുറവുവരും. നിര്‍ദ്ദിഷ്ട മിനി ബൈപ്പാസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മണ്ണാര്‍ക്കാടിന്റെ മലയോരമേഖലയും.