അലനല്ലൂര്‍:സര്‍ക്കാരിന്റെ ‘എന്റെ ക്ഷയരോഗമുക്ത കേരളം’ പദ്ധ തി വിജയകരമായി നടപ്പിലാക്കി ലക്ഷ്യം കൈവരിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് അക്ഷയ കേരളം പുരസ്‌കാരം ലഭിച്ചു. ഒരു വര്‍ ഷക്കാലയളവില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും, ഒന്നാം നിര മരുന്നുക ളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം ആരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ നേട്ടം കൈവരിച്ചതിനാണ് ഗ്രാമപഞ്ചായ ത്തിന് പുരസ്‌കാരം ലഭിച്ചത്. അലനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ.റാബിയയില്‍ നിന്നും ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീനത്ത്, ഗ്രാമപഞ്ചായത്തംഗം സുജിത, മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.