അലനല്ലൂര്‍:മലയോര പ്രദേശമായ എടത്തനാട്ടുകരയില്‍ കാടിറങ്ങി യെത്തുന്ന വന്യമൃഗങ്ങള്‍ നാടിന്റെ സൈ്വര്യം കെടുത്തുന്നതായി പരാതി.ആദ്യമൊക്കെ കാട്ടാനകൂട്ടത്തെയായിരുന്നു നാട്ടുകാര്‍ക്ക് ഭയം.ഇപ്പോള്‍ പുലിയും ഒരു പേടി സ്വപ്‌നമാണ്.കൃഷിയിടങ്ങളില്‍ കാട്ടുപന്നിയും കുരങ്ങുമെല്ലാം കര്‍ഷകര്‍ക്ക് ശല്ല്യമാകുന്നു.
കഴിഞ്ഞ ദിവസം എടത്തനാട്ടുകര ടൗണിനോട് ചേര്‍ന്ന പട്ടിശ്ശേരിയി ലെ പാറോക്കോട് വെളുത്തിരയുടെ ആടിനെ അജ്ഞാത ജീവി കൊ ന്ന് തിന്നിരുന്നു.കൂട്ടിലുണ്ടായിരുന്ന മറ്റൊരു ആടിന്റെ ദേഹത്ത് മാന്തിയത് പേലെയുള്ള പാടും കാണമായിരുന്നു.സമീപത്ത് അജ്ഞാ ത ജീവിയുടെ കാല്‍പ്പാടുകളും പതിഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ വീട്ടിലെഒരു വളര്‍ത്ത് നായയേയും അജ്ഞാതജീവി ആക്രമിച്ചിരുന്നു.ഉപ്പുകുളം പൊന്‍പാറയിലെ മുണ്ടഞ്ചീരി ഉമറി ന്റെ വീട്ടിലെ വളര്‍ത്ത് നായയെ വന്യമൃഗം തിന്നത് കഴിഞ്ഞ മാസ മാണ്.
പ്രദേശത്ത് പുലിയുടെ വിഹാരമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്ന ത്.ടാപ്പിംഗ് തൊഴിലാളികളും മറ്റും പലയിടങ്ങളിലായി പുലിയെ കണ്ടതായി പറയുന്നുണ്ട്.നാല് വര്‍ഷം മുമ്പ് പൊന്‍പാറയില്‍ നിന്നും വനംവകുപ്പ് കെണിവെച്ച് പുലിയെ പിടികൂടിയിരുന്നു.കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ വഴിമുട്ടിയതോടെ കന്നുകാലി വളര്‍ത്തലിലേക്ക് തിരിഞ്ഞ കര്‍ഷകര്‍ക്കാണ് വന്യ ജീവി ശല്ല്യം ഏറെ വെല്ലുവിളിയുയര്‍ത്തുന്നത്.
കാട്ടുപന്നികളുടെ ശല്ല്യവും ചെറുതല്ല.പ്രദേശത്ത് കിഴങ്ങ് വര്‍ഗ കൃഷിയൊന്നും നടക്കാത്ത സ്ഥിതിയിലെത്തിയിട്ടുണ്ട് കാര്യങ്ങള്‍. വേനല്‍ക്കാലമാകുമ്പോള്‍ കാട്ടാനകളും കൂടി നാട്ടിലെത്തിയാല്‍ ജീവിതം തീര്‍ത്തും ദുരിതമയമാകുമെന്ന് മലയോരവാസികള്‍ പറയുന്നു.വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.