മണ്ണാര്‍ക്കാട്: നിര്‍മാണത്തിലെ അപാകതമൂലം പ്രവൃത്തികള്‍ നിര്‍ത്തിവെച്ച എംഇഎസ് കോളജ്-പയ്യനെടം റോഡ് വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത് പയ്യനെടം നിവാസികളുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.രണ്ടുവര്‍ഷംമുമ്പ് പ്രവൃത്തികള്‍ ആരം ഭിക്കുകയും ഒമ്പത് മാസമായി നിര്‍മാണപ്രവൃത്തികള്‍ സ്തംഭനാ വസ്ഥയിലുമായ റോഡ് വിഷയത്തിലാണ് അവസാനം ഹൈക്കോ ടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
പ്രതിഷേധ സമരങ്ങളും വിവാദങ്ങളും നിറഞ്ഞുനിന്ന റോഡിന്റെ അവസ്ഥ അത്രമേല്‍ പരിതാപകരമാണ്. പൊളിച്ചിട്ട റോഡിലൂടെ കല്ലും പൊടിയും കുഴികളും വെള്ളക്കെട്ടും താണ്ടിവേണം വാഹന ങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടന്നുപോകാന്‍.റോഡ് നവീക രണം നീണ്ടുപോകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണംതേടിയാണ് ഹൈക്കോടതി ഇടപെടലുണ്ടായിരിക്കു ന്നത്. ഗവണ്‍മെന്റ് സെക്രട്ടറി, കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസി. എക്‌സി. എന്‍ജിനീയര്‍ എന്നിവരോടാണ് വിശദീകരണം തേടിയിട്ടു ള്ളത്. പഞ്ചായത്തിലെ വികസന സ്ഥിരംസമിതി അധ്യക്ഷനും പഞ്ചായ ത്തിലെ മൂന്നാം വാര്‍ഡംഗവുമായ മുസ്തഫ വറോടനാണ് റോഡ് വിഷയത്തില്‍ റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ വിശദീകരണം തേടല്‍.
10 കിലോമീറ്റര്‍ ദൂരംവരുന്ന എംഇഎസ് കോളജ്-പയ്യനെടം റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാ ക്കുവാന്‍ 2018 മെയ് മാസത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീ കരിച്ചത്. 16.5 കോടിരൂപ ചിലവില്‍ 2018 ഡിസംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. എന്നാല്‍ നിര്‍മാണത്തിലെ അപാകത കള്‍ ചൂണ്ടിക്കാട്ടി 2019 നവംബര്‍ 28ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍ കി. പ്ലാന്‍ പ്രകാരമല്ല റോഡ് പ്രവൃത്തികള്‍ നടക്കുന്നതെന്നായിരുന്നു കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഉയരക്കൂടുതലും ഡ്രൈനേ ജിന്റെ അമിതമായ ഉയരവും കോണ്‍ക്രീറ്റിലെ പ്രശ്‌നങ്ങളുമെല്ലാം കാരണമായി. ഇത്തം പ്രശ്‌നങ്ങള്‍ ജനങ്ങളും ജനപ്രതിനിധികളും തുടക്കത്തില്‍തന്നെ ചൂണ്ടികാണിച്ചിരുന്നതുമാണ്. ജനകീയ പ്രതി ഷേധം ശക്തമായതോടെ കിഫ്ബി അധികൃതര്‍ സ്ഥലത്തെത്തി പ്രവൃത്തികള്‍ പരിശോധിക്കുകയും അശാസ്ത്രീയമാണെന്ന് വിലയിരുത്തി റോഡുപണി നിര്‍ത്തിവെപ്പിക്കുകയുമായിരുന്നു. പ്രവൃത്തികള്‍ നിലച്ചതോടെ പയ്യനെടത്തുകാരുടെ യാത്രാദുരിതം ഇരട്ടിയായി.ജനപ്രതിനിധികള്‍ നിരവധി തവണ കിഫ്ബി, പിഡബ്ല്യു ഡിയേയും ബന്ധപ്പെട്ടു. നിയമസഭയില്‍ എംഎല്‍എയുടെ ഇടപെട ലും മന്ത്രിയുടെ ഉറച്ച വാഗ്ദാനവും നടന്നു. പക്ഷേ പ്രവൃത്തികള്‍ പുനരാരംഭിച്ചില്ലെന്ന് മാത്രം.
കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിലുള്ള ശീതസമരമാണ് റോഡി ന്റെ നിലവിലെ ദുരവസ്ഥയ്ക്കു കാരണമെന്ന ആരോപണം ശക്ത മാണ്. പ്ലാന്‍ പ്രകാരമാണ് പ്രവൃത്തി നടന്നതെന്ന് പിഡബ്ല്യുഡിയും അങ്ങനെയല്ലെന്ന വാദവുമായി കിഫ്ബിയും രംഗത്തുവന്ന തായി രുന്നു പ്രശ്‌നം രൂക്ഷമാക്കിയതെന്നറിയുന്നു. നിലവില്‍ റോഡിന്റെ പുതിയ പ്രൊഫൈല്‍ ഡ്രോയിംഗ് തയ്യാറാക്കിവരികയാണെന്നാണ് ലഭ്യമായ വിവരം.
ഹൈക്കോടതി ഇടപെടല്‍ ആശ്വാസകരം: എംഎല്‍എ
മണ്ണാര്‍ക്കാട്: എംഇഎസ് കോളജ്- പയ്യനെടം റോഡ് വിഷയത്തില്‍ ഹൈക്കോടതി വിശദീകരണംതേടിയത് ആശ്വാസകരമാണെന്ന് എന്‍. ഷംസുദീന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.സ്വാഭാവികമായും സര്‍ക്കാര്‍ വകുപ്പുകള്‍ അലംഭാവം കാണിക്കുമ്പോള്‍ നീതിപീഠം തന്നെയാണ് അവസാനമായി രക്ഷയ്‌ക്കെത്തുന്നത്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. പരസ്പരം പഴിചാരുന്ന കിഫ്ബിയും പൊതുമരാമത്ത് വകുപ്പുമെല്ലാം വിശദീകരണം നല്‍കട്ടെ.കോടതി ഇടപെടലുണ്ടായതോടെ നിര്‍ത്തിവെച്ച പ്രവൃ ത്തികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു.