സജീവ്.പി.മാത്തൂര്‍
മണ്ണാര്‍ക്കാട്: പൊന്നോണത്തിന് തന്റെ പ്രജകളെ കാണാന്‍ മഹാ ബലി തിരുമനസ്സ് എഴുന്നെള്ളുമ്പോള്‍ മാവേലിയായി വേഷമിട്ട് വരവേല്‍ക്കാന്‍ കഴിയാതെ പോയ തിന്റെ സങ്കടത്തിലാണ് മണ്ണാര്‍ ക്കാട്ടെ മാവേലി രാധാകൃഷ്ണന്‍.വരുമാന നഷ്ടം എന്ന തിന് അപ്പുറ ത്തേക്ക് കാലം ഏല്‍പ്പിച്ച നിയോഗം മഹാമാരിക്കാലം അന്യമാക്കിയതാ യതാണ് അദ്ദേഹത്തെ അലട്ടുന്നത്.
ഓണക്കാലമായാല്‍ മാവേലിയേക്കാളും തിരക്കാകുന്ന ഒരാളാണ് മണ്ണാര്‍ക്കാട് പാറപ്പുറം നഞ്ചപ്പ നഗര്‍ കാട്ടിരായന്‍ വീട്ടില്‍ രാധാ കൃഷ്ണന്‍ (65).മാവേലിയെത്തും മുമ്പ് മാവേലി യായി മാലോകരെ കാണാനെത്തുന്ന രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട് എന്ന ആര്‍കെ മണ്ണാര്‍ ക്കാടിന് ഇക്കുറി അതിനുള്ള അവസരം കോവിഡ് മഹാമാരി കവര്‍ ന്നെടുത്തു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി രാധാകൃഷ്ണന്‍ മാവേലിയായി ജനങ്ങള്‍ക്കിടയില്‍ സുപരിചിതനാണ്.മഹാബലി ചക്രവര്‍ത്തിയുടെ രൂപലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഇദ്ദേ ഹത്തിന് ഒരു ഇത്തിരി മേക്ക പ്പ് മതി സാക്ഷാല്‍ മാവേലിയെ പോലെയാകാന്‍. ചിങ്ങമെ ത്തുമ്പോ ള്‍ തുടങ്ങും രാധാകൃഷ്ണന് മാവേലിയാകനുള്ള വിളികള്‍. തുണിക്കടകള്‍ ,സ്വ ര്‍ണാഭരണ ശാലകള്‍,പ്രാദേശിക ചാനലുകള്‍,ക്ലബ്ബുകള്‍ എന്ന് വേണ്ട എല്ലാവരും മാവേ ലിയ്ക്കായി രാധാകൃഷ്ണനെ തിര ഞ്ഞെടുക്കുന്നത് ആകാര സൗകുമാര്യം കൊണ്ട് തന്നെ യാണ്. കേരള ത്തിലങ്ങോളമിങ്ങോളം ഓണക്കാലത്ത് മാവേലി വേഷമിട്ട് എത്തിയിട്ടു ണ്ട് ഇദ്ദേഹം.
വലിയ കുടവയറുള്ള കോമാളി വേഷമൊന്നുമല്ല മഹാബലി തിരുമ നസ്സിന്.അദ്ദേഹം അസുര ചക്രവര്‍ത്തിയാണ്.അതിന്റെ പ്രൗഢ ഗാംഭീര്യം വേഷത്തിലും ഭാവത്തിലും ഉണ്ടാകണം.ആ തനിമയോടെ വേണം അവതരിപ്പിക്കാനും മാവേലിയെ കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് ചിലമ്പൊലി നൃത്തകലാലയത്തിന്റെ ബാലേകളില്‍ രാജാപാര്‍ട്ട് വേഷമ ണിഞ്ഞാണ് ആര്‍കെ മണ്ണാര്‍ക്കാട് കലാരംഗ ത്തേക്ക് ചുവട് വെക്കുന്നത്.പാടാനുള്ള കഴിവും കലാരംഗത്ത് മുതല്‍കൂട്ടായി.ഓണക്കാലത്ത് മാവേലിയായും ഉത്സവകാല ങ്ങളില്‍ വണ്ടിവേഷങ്ങളില്‍ ദൈവീക വേഷമണിഞ്ഞും രാധാകൃഷ്ണന്‍ ജനമനസ്സുക ളില്‍ നിറഞ്ഞ് നില്‍ക്കുന്നയാളാണ്.സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ മാടമ്പി,സ്നേഹ വീട്,ദിലീപ് ചിത്രമായ കാര്യസ്ഥന്‍, യുഗപുരുഷന്‍, അസു രവംശം, ഉല്ലാസ പൂങ്കാറ്റ്,ഹിറ്റ്ലര്‍ ബ്രദേഴ്സ് അങ്ങിനെ നീളുന്ന മാവേലി രാധാകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട മലയാള ചിത്രങ്ങള്‍.
മണ്ണാര്‍ക്കാട് ഒരു വസ്ര്ത വില്‍പ്പനശാലയില്‍ ജീവനക്കാരനായിരു ന്നു രാധാകൃഷ്ണന്‍. ജോലിയില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ ഭാര്യ കോമളവല്ലിയ്ക്കും മകന്‍ കൃഷ്ണദാസ്, മരുമകള്‍ രേഷ്മ എന്നിവര്‍ ക്കൊപ്പം വിശ്രമ ജീവിതത്തിലാണ്.രണ്ട് പെണ്‍മക്കള്‍ സരിതയും സജിതയും വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം കഴിയുന്നു. ഓണക്കാ ലത്ത് രാധാകൃഷ്ണനെ വീട്ടുകാര്‍ക്ക് കാണാന്‍ കിട്ടാറേയില്ല. അത്രയധികം തിര ക്കായിരിക്കും.ഓണപ്പാട്ടും നാടന്‍പാട്ടും ഓണ വിശേഷങ്ങളുമൊക്കയായി അങ്ങനെ നാട്ടില്‍ നിറഞ്ഞ് നില്‍ക്കുന്ന ഓണക്കാലത്ത്ഈ മാവേലി ഇത്തവണ മണ്ണാര്‍ക്കാട്ടെ കൃഷ്ണസദനം വീട്ടില്‍ ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം.