കാഞ്ഞിരപ്പുഴ:പുഞ്ചോല ജി. എല്‍. പി. സ്‌കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അടിയ ന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.സ്‌കൂള്‍ കെട്ടിടം പൊളിഞ്ഞ് വീണ് കുട്ടികള്‍ക്ക് അപക ടം ഉണ്ടാകാതിരിക്കാന്‍ അധിക്യതര്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയര്‍ തയ്യാറാ ക്കിയ പദ്ധതി രൂപരേഖ പ്രധാന അധ്യാപകന്‍ മേലധികാരികള്‍ക്ക് ഉടന്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പാമ്പന്‍തോട് ,അമ്മന്‍ കടവ്, പാങ്ങോട് പുഞ്ചോല പ്രദേശങ്ങളിലെ ആദിവാസി പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്. മേല്‍ക്കൂ രയില്‍ നിന്നും കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നു വീഴാറുള്ളതാ യി സ്‌കൂള്‍ കുട്ടികള്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയു ന്നു. കോണ്‍ക്രീറ്റ് ശരീരത്തില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയില്‍ ടാര്‍പോളില്‍ കെട്ടിയിട്ടുണ്ട്. മഴക്കാലമായാല്‍ ക്ലാസ് മുറികളില്‍ വെള്ളം കെട്ടും. മിക്ക ദിവസങ്ങളിലും അപകടം ഭയന്ന് മരച്ചു വട്ടില്‍ വച്ചാണ് അധ്യാപകര്‍ ക്ലാസുകള്‍ എടുക്കാറുള്ളത്.

പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റപ്പോര്‍ട്ട് വാങ്ങി. സ്‌കൂളിന് പുതിയ കെട്ടിടം ആവശ്യമാണെങ്കിലും അതിനു ള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചി നീയര്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ അധിക്യതര്‍ക്ക് സമര്‍പ്പി ക്കാന്‍ പ്രധാന അധ്യാപകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!