മണ്ണാര്‍ക്കാട് :നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡിലെ റോഡിന് മൂന്ന് പേരുകളില്‍ തുക അനുവദിച്ചത് ഇ ടെണ്ടര്‍ ഒഴിവാ ക്കി അഴിമതിക്ക് വഴിവെക്കാനാണെന്ന് നായാടിക്കുന്ന് നാരങ്ങാപ്പറ്റ മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.റോഡ് പണി നിര്‍ത്തി വെച്ചത് യൂത്ത് ലീഗ് പ്രവര്‍ത്ത കരുടെ ഇടപെടല്‍ മൂലമല്ലെന്നും ഇ ടെണ്ടര്‍ വിളിച്ച് റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് നഗരസഭയിലെ നായാടിക്കുന്ന് തിയ്യേറ്റര്‍ റോഡില്‍ ഇന്റര്‍ ലോക്ക് പതിക്കുന്നതിന് മൂന്ന് പേരുകളിലായി 9.5 ലക്ഷം അനുവദിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടവരുത്തിയത്.ഇതോടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ കരാറുകാരന്‍ നിര്‍ദേശം നല്‍കിയിരുന്നു.അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ പ്രവൃത്തികള്‍ ഇ ടെന്‍ഡര്‍ വഴിയാണ് നല്‍കേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചാണ് കരാര്‍ നല്‍കിയതെന്നും യൂത്ത് ലീഗ് ആരോപിച്ചു.നായാടിക്കുന്ന് തിയറ്റര്‍ റോഡിന് 4.95 ലക്ഷം,മുക്കണ്ണം നായാടിക്കുന്ന് റോഡിന് 4.05ലക്ഷം, നായാടിക്കുന്ന് മുക്കണ്ണം റോഡിന് 50,000 രൂപ എന്നിങ്ങനെയാണു തുക അനുവദിച്ചത്.ഈ മൂന്ന് റോഡുകളുംഒരു റോഡാണെന്നും ഇത്തരത്തില്‍ തുക അനുവദിച്ചത് ഇഷ്ടക്കാരനായ കരാറുകാരന് പ്രവൃത്തി നല്‍കി അഴിമതി നടത്താനാണെന്നും ഇത് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
തുക അനുവദിച്ചതിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരാണ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതെന്നും ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലാണ് പ്രവൃത്തി നിര്‍ത്തി വെക്കാന്‍ കാരണമെന്ന നഗരസഭ കൗണ്‍സിലര്‍ മണ്‍സൂറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിവാര്‍ത്താ സമ്മേളനത്തില്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് നേതാക്കളായ സമദ് പൂവ്വക്കോടന്‍, ഷിഹാബ് പള്ളത്ത്, നിഷാദ് വൈശ്യന്‍, ഷമീര്‍ ബാപ്പു,ജാബിര്‍ തുടങ്ങിയവരും പങ്കെടുത്തു