മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ മണ്ണാര്‍ക്കാട് ഒരു സമ്പൂര്‍ണ അടച്ചിട ലിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്‍സ്‌പെക്ടര്‍ എംകെ സജീവ് പറഞ്ഞു.ഉപദേശം നിര്‍ത്തി നടപടിയിലേക്ക് നീങ്ങിയിരു ക്കുകയാണ് പോലീസ്.കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടെ യെന്നത് പോലീസ് നിരീക്ഷിക്കുകയും ചെയ്യും.വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഉള്‍പ്പടെ നൂറ് ചതുരശ്ര അടിയില്‍ ഒരേ സമയം ആറ് പേര്‍,200 ചതുരശ്ര അടിയില്‍ 12 പേര്‍ എന്നിങ്ങനെ യെ അനുവദിക്കൂ.സാമൂഹിക അകലം പാലിക്കല്‍,സാനിട്ടൈസര്‍, മാസ്‌ക് ധാരണം എന്നിവ ഉറപ്പ് വരുത്തുകയും ഇത് സംബന്ധിച്ച് നോട്ടീസ് പ്രദര്‍ശിപ്പിക്കുകയും വേണം.സ്ഥാപനങ്ങളില്‍ വന്ന് പോകുന്നവരുടെ പേര്,മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം.അക്ഷയ പോലുള്ള സാമൂഹിക സേവനങ്ങ ള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ ആളുകള്‍ കൂടുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടത് അതത് സ്ഥാപനങ്ങളാണ്.ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വഴിയോര കച്ചവടം അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് ഒറ്റ,ഇരട്ട അക്ക സമ്പ്രദായം നടപ്പാക്കും. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ അഞ്ച് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കണമെന്നും ജനം വീടുകളില്‍ തന്നെ ഇരിക്കണമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.സാമൂഹിക അകലം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.