കരിമ്പ:കല്ലടിക്കോട് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശി യായ യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് ഇവര്‍.
69 പേരെയാണ് ഇന്ന് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്. പോലീസുകാര്‍,വ്യാപാരികള്‍,അംഗനവാടി വര്‍ക്കര്‍മാര്‍, ക്വാറ ന്റൈനില്‍ കഴിയുന്നവര്‍,ഒപിയില്‍ എത്തിയവര്‍,ഡ്രൈവര്‍മാര്‍ എന്നിവരുടെ സ്രവമാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയില്‍ 30 ഓളം പേരാണ് ഉള്ളത്.ഇവരെ ചൊവ്വാഴ്ച ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാപ്പിള സ്‌കൂള്‍ ഭാഗത്തെ കടകളടക്കമുള്ള സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച വരെ അടച്ചി ടാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.ചൊവ്വാഴ്ച നടക്കുന്ന ആന്റിജന്‍ പരിശോധനയുടെ ഫലമനുസരിച്ചായിരിക്കും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ നടപടിയുണ്ടാവുക.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കല്ലടിക്കോട് 11 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങു മ്പോള്‍ മാസ്‌ക് ധരിക്കല്‍,സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍ ,സാനിട്ടൈസര്‍ കൊണ്ട് കൈശുചിയാക്കല്‍ തുടങ്ങിയ കോവിഡ് മുന്‍കരുതലുകളില്‍ വിട്ട് വീഴ്ച പാടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ആന്റിജന്‍ പരിശോധനക്ക് മെഡിക്കല്‍ ഓഫീസര്‍ ബോബി മാണി, ഡോ. അശ്വതി,സ്റ്റാഫ് നഴ്‌സ് ജിന്‍സി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജ്കു മാര്‍,ലാബ് ടെക്‌നീഷ്യന്‍ അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ച്ചയായി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി യിട്ടുണ്ട്.