പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

മഹാരാഷ്ട്ര-1

കാരാക്കുറുശ്ശി സ്വദേശി (57 പുരുഷൻ).ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം (ജൂൺ 27) രോഗം സ്ഥിരീകരിച്ചിരുന്നു.

കുവൈത്ത്-1

അകത്തേത്തറ സ്വദേശി(34 പുരുഷൻ)

യുഎഇ-1

കണ്ണമ്പ്ര സ്വദേശി (36 പുരുഷൻ)

സമ്പർക്കം-1

ലക്കിടി പേരൂർ സ്വദേശി (15 ആൺകുട്ടി).ഈ കുട്ടിയുടെ അമ്മൂമ്മ യ്‌ക്ക്‌ ജൂൺ ഒമ്പതിനും,രണ്ട് സഹോദരങ്ങൾക്ക് ജൂൺ 15 നും കോയ മ്പത്തൂരിൽ നിന്നും വന്ന പിതാവിന് ജൂൺ 16 നും അന്നുതന്നെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 261 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 261 പേര്‍ ചികിത്സയില്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജൂണ്‍ 28) ജില്ലയില്‍ 4 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 18431 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 16757 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 486 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 309 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 223 പേർ രോഗമുക്തി നേടി. പുതുതായി 500 സാമ്പിളുകളും അയച്ചു. ഇനി 1674 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 58245 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 298 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10746 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 3297 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 381 സാമ്പിളുകളാണ് പരിശോധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!