ഷോളയൂര്‍:മഴയും കാറ്റുമില്ലാതെ ചിറ്റൂര്‍ ഷോളയൂര്‍ റോഡില്‍ മിന ര്‍വ വളവില്‍ മണ്ണിടിച്ചിലും അപകടവും.പൊടുന്നനെയുണ്ടായ സംഭ വം ആദ്യം പരിസരവാസികളെ അമ്പരപ്പിച്ചു.ഒപ്പം ആകാംക്ഷയും. പിന്നയൊണ് ഷോളയൂര്‍ പോലീസ് ഒരുക്കിയ മോക് ഡ്രില്ലാണെന്ന് മനസ്സിലായതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായി.പ്രളയകാല മുന്നൊരുക്കത്തിന്റെ ഭാഗമയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത് .തികച്ചും നാടകീയമായിരുന്നു എല്ലാം.
മണ്ണിടിഞ്ഞ് ബൈക്ക് യാത്രക്കാരനുള്‍പ്പടെ നാല് പേര്‍ അപകട ത്തില്‍ പെട്ട കാര്യം നാട്ടുകാരന്‍ വന്ന അറിയിക്കുന്നതും,പിന്നെ നിമിഷങ്ങള്‍ക്കകം പോലീസ് വാഹനങ്ങള്‍ പാഞ്ഞെത്തുന്നതും അഗ്നിരക്ഷാ സേനയുടെ വരവുമെല്ലാം.വനം എക്‌സൈസ് ജീവന ക്കാരും വാഹനങ്ങളില്‍ കുതിച്ചെത്തിയതോടെ മോക് ഡ്രില്‍ കൊഴുത്തു.മണ്ണ് നീക്കി ആളുകളെ പുറത്തെടുക്കുന്നതിനിടെ ആംബുലന്‍സെത്തിയതും അപകടത്തില്‍ പെട്ടവരുമായി ആംബു ലന്‍സ് കോട്ടത്തറ ആശുപത്രിയിലേക്ക് കുതിച്ചതുമെല്ലാം മോക്ക് ഡ്രില്ലിന്റെ ഭാഗമായി നടന്നു.
പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകര്‍,ആരോഗ്യ പ്രവര്‍ത്ത കര്‍,സാമൂഹ്യ പ്രവര്‍ത്തകര്‍,രാഷ്ട്രീയ പ്രവര്‍ത്തകര്‍,വിവിധ മേഖലകളിലെ പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്‌സ്,എക്‌സൈസ് കെ എസ്ഇബി,വനം,ജനപ്രതിനിധികള്‍,തുടങ്ങിയവരും സഹകരിച്ചു. ഷോളയൂര്‍ ഇന്‍സ്‌പെക്ടര്‍ എസ് രാജേഷ്,എസ് ഐ കെബി ഹരി കൃഷ്ണന്‍,അഗളി എസ്‌ഐ രതീഷ്,സിഎം അബ്ദുള്‍ ഖയ്യും,റേഞ്ച് ഓഫീസര്‍ എം സുബൈര്‍,സീനിയര്‍ ഫയര്‍ ഓഫീസര്‍ ബെന്നി കെ ആന്‍ഡ്രൂസ്,ഫാ.ബിജു കല്ലിങ്കല്‍,ഫാ ജോഫിന്‍,ഫാ.ജോബി, ജി.ഷാജി,അജീഷ്,അനൂപ്,വിനീത്,സ്റ്റാഫ് നഴ്‌സ് ലിയ,ആംബുലന്‍സ് ഡ്രൈവര്‍ റോബര്‍ട്ട്,പഞ്ചായത്തംഗം മാര്‍ട്ടിന്‍ ജോസഫ്,എംഎം തോമസ്,ജെസിബി,ടിപ്പര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.