എം.എസ്.എഫിന്റെ സ്‌നേഹാദരം
അലനല്ലൂര്‍: ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്ത് മാതൃ കയായ ജഹാന ഷറിന്‍ മഠത്തൊടിക്കും, റജീഷാ നൗഷാദിനും എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ സ്‌നേഹാദരം. ഇരുവരും പാലക്കുന്ന് സ്വദേശികളാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.എസ്.എഫ് നേതാക്കള്‍ വീട്ടിലെത്തിയാണ് ആദരം നല്‍കിയത്.…