കാരാകുര്‍ശ്ശി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നും തിരി ച്ചെത്തുന്നവരുടെ വിവരശേഖരണം കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായ ത്തില്‍ തുടങ്ങി.കെവി വിജയദാസ് എംഎല്‍എയുടെ അധ്യക്ഷത യില്‍ പഞ്ചായത്ത് അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് സര്‍വ്വേ ആരംഭിച്ചത്.സര്‍വ്വേക്ക് മുന്നോടിയായി പഞ്ചായത്തിലെ 16 വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് വിവരശേഖരണത്തി നുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാന ത്തിലാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. മെയ് മൂന്നി നകം സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് എംഎല്‍എയുടെ നിര്‍ദ്ദേശം. തിരിച്ച് വരുന്നവര്‍ക്കായി അത്യാവശ്യ ഘട്ടങ്ങളില്‍ കഴിയാന്‍ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അഡ്വ മജീദ് യോഗത്തെ അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെസി ജയറാം വിവരശേഖരണ പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂയെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ ദിയ അറിയിച്ചു.തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാര്‍ ഉള്‍പ്പെട്ട സംഘം മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വേ നടത്തുന്നത്.