മണ്ണാര്‍ക്കാട്: ശക്തമായ മഴയിലും കാറ്റിലും മണ്ണാര്‍ക്കാട് താലൂക്കില്‍ വ്യാപകനാശ നഷ്ടം. കെഎസ്ഇബി മണ്ണാര്‍ക്കാട് ഡിവിഷന്റെ പരിധിയിലുള്ള വിവിധ സെക്ഷനു കളിലായി 115 വൈദ്യുതി തൂണുകള്‍ തകര്‍ന്നു. 18.6 ലക്ഷംരൂപയുടെ നഷ്ടം നേരിട്ടു. മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, അലനല്ലൂര്‍, തച്ചമ്പാറ, അഗളി സെക്ഷനുകളിലാണ് നാശ ഷ്ടമേറെയും.99 എല്‍ടി തൂണുകളും 16 എച്ച്ടി തൂണുകളുമാണ് തകര്‍ന്നത്. വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്. പുനഃസ്ഥാപന പ്രവൃത്തികള്‍ പുരോഗമിക്കുക യാണ്. വൈദ്യുതിബന്ധംപൂര്ണമായി പുനഃസ്ഥാപിക്കാന്‍ രണ്ടുദിവസമെടുക്കുമെന്ന് മണ്ണാര്‍ക്കാട് ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മരങ്ങള്‍ പൊട്ടിയും കടപുഴകിയും വീണ് 18 വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. കരിമ്പ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളിലാണ് വീടുകള്‍ക്ക് നാശം നേരിട്ടത്. തച്ചനാട്ടുകര വടക്കേക്കര ബാല കൃഷ്ണന്, കോട്ടോപ്പാടം കൊടുവാളി വാസു, കൊടുവാളി രാജന്, വേങ്ങ വാഴപുള്ളില് വീട്ടില്‍ രമാദേവി, കരിമ്പ പഞ്ചായത്തിലെ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പൂവത്തുംമൂട്ടി ല്‍ ബിജു, എതിര്‍പ്പുള്ളി വാസു, കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി പാണ്ടിപാടത്ത് പൊടിയാട്ട് മുഹമ്മദ്, തച്ചമ്പാറ കുന്നംതുരുത്തി കൊച്ചുകൃഷ്ണന്‍, കുമരംപുത്തൂര്‍ പേരഞ്ചേരി ആമി ന, എടേരം മൈലങ്ങോട്ടില് വീട്ടില്‍ റംല, തച്ചമ്പാറ ചോലയില്കുന്ന് മേലേ പള്ളിയാ ലില്‍ സുകുമാരന്‍, പാലക്കയത്ത് മിനി അയിത്തമറ്റം, സണ്ണി പുതുപ്പറമ്പില്‍, ടോമി കീച്ചാലില്‍, ജോസഫ് കാഞ്ഞിരത്തറപ്പേല്, ഷീബ ഈട്ടിക്കല്‍, രമേശ് കല്ലടി, സന്തോഷ് തകിടിയില്‍, പുഷ്പമ്മ കുന്നേല്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായ നാശനഷ്ടമുണ്ടായത്.
ഓടും ഷീറ്റും മേഞ്ഞ മേല്‍ക്കൂരകള്‍ക്ക് മുകളിലേക്ക് കാറ്റത്ത് മരങ്ങള്‍ പൊട്ടിയും കട പുഴകിയും പതിക്കുകയായിരുന്നു.കാരാകുര്‍ശ്ശിയില്‍ അയ്യപ്പന്‍കാവ്, ചുള്ളിമുണ്ട ഭാഗ ങ്ങളില്‍ വീടുകള്‍ക്കും പഞ്ചായത്ത് വക കെട്ടിടങ്ങളള്ക്കും നാശനഷ്ടം സംഭവിച്ചു. തച്ചമ്പാറ വാക്കോടന്‍ ചോലയില്കുന്ന് ഭാഗത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് പ്രദേശവാ സിയായ ഷീബയ്ക്ക് പരിക്കേറ്റു. ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
