മണ്ണാര്‍ക്കാട് : നിപ രോഗവ്യാപനം തടയുന്നതിന് താലൂക്കില്‍ നിയന്ത്രണങ്ങള്‍ ശക്തമാ ക്കിയതിന് പിന്നാലെ തീവ്രബാധിതമേഖലകളില്‍ പൊലിസ് ഡ്രോണ്‍ കാമറ നിരീക്ഷ ണവും ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് കാമറാനിരീക്ഷണം തുടങ്ങിയത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി പ്രദേശത്ത് രണ്ട് ഡ്രോണ്‍ കാമറകള്‍ പറത്തിയാണ് പൊലി സ് പരിശോധന നടത്തിയത്. തീവ്രബാധിത മേഖലകളിലുള്ളവര്‍ പൊതു ഇടങ്ങളില്‍ കൂട്ടംകൂടി നില്ക്കുന്നുണ്ടോ, മേഖലയില്‍ നിന്നും പുറത്തുകടക്കുന്നുണ്ടോയെന്നതാണ് നിരീക്ഷിക്കുന്നത്. നടപടി തുടരുമെന്ന് മണ്ണാര്‍ക്കാട് സി.ഐ എം.ബി രാജേഷ് അറിയി ച്ചു. തീവ്രബാധിത മേഖലകളിലെ പിക്കറ്റ് പോസ്റ്റുകളില്‍ എഴുപത്തിയഞ്ചോളം പൊലി സുകാരെയും വിന്യസിച്ചിട്ടുണ്ട്. ഈ മേഖലകളിലേക്കുള്ള ഊടുവഴികളും അടച്ചു. 24 മണിക്കൂറും പൊലിസിന്റെ കാവലുമേര്‍പ്പെടുത്തി. റോന്തുചുറ്റലും നടത്തുന്നുണ്ട്.
തീവ്രബാധിത മേഖലകളിലുള്ള ആളുകളില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് നാളെ മുതല്‍ പെരിമ്പടാരി ജി.എല്‍.പി. സ്കൂളില്‍ താത്കാലിക ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്ന് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഇവിടെ ഡോക്ട റുടെ സേവനം ലഭ്യമാകുക. ക്ലിനിക്കിലേക്ക് ചികിത്സ തേടിയെത്തുന്നവരെല്ലാം എന്‍95 മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ഡോക്ടറുടെ ഒരി മീറ്റര്‍ അകലെ ഇരുന്നുവേ ണം രോഗകാര്യങ്ങള്‍ ധരിപ്പിക്കേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈവൃത്തിയാ ക്കേണ്ടതാണ്. രോഗിയുടെ കൂടെ ഒരു ബൈസ്റ്റാന്‍ഡര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. മരുന്ന് വാങ്ങിയ ഉടന്‍ വന്ന വാഹനത്തില്‍ തന്നെ വീട്ടിലേക്ക് മടങ്ങേണ്ടതാണ്. നിപ്പ രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ഒരുകാരണവശാലലും ക്ലിനിക്കിലേക്ക് വരാന്‍ പാടുള്ളതല്ലെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരസഭയിലും കുമരംപുത്തൂര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിന്റെ പനിസര്‍വേ അവസാനഘട്ടത്തിലേക്കെത്തി കഴിഞ്ഞു. ഇന്ന് നഗരസഭയിലെ 24,25,28 വാര്‍ഡുകളിലും പഞ്ചായത്തിലെ വാര്‍ഡ് 13ലും പനിസര്‍വേ നടത്തി. അസ്വഭാവിക ലക്ഷണങ്ങളുള്ള ആരേയും കണ്ടെത്തിയിട്ടില്ലെന്ന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍വേ ഇന്നത്തോടെ പൂര്‍ത്തിയായേക്കും. തീവ്രബാധിത മേഖലകളിലെ കച്ചവടസ്ഥാപനങ്ങളിലേക്ക് വില്പനക്കാവശ്യമായ ഭക്ഷണവസ്തുക്കളെത്തിക്കാന് നടപടിയുണ്ടാകണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചതായി ചെയര്മാന് പറഞ്ഞു.
കാരാകുര്‍ശ്ശി പഞ്ചായത്തില്‍ തീവ്രബാധിത മേഖലയായ വെളുങ്ങോട് വാര്‍ഡില്‍ വവ്വാലിനെ ചത്തനിലയില്‍ കണ്ടെത്തി. പുല്ലിശ്ശേരി ചേരിക്കപ്പാടത്ത് റോഡിലാണ് വവ്വാലിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വിവരംലഭിച്ചപ്രകാരം വാര്‍ഡ് മെമ്പര്‍, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, പാഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വവ്വാലിനെ പരിശോധനക്കായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ മാറ്റി. കഴിഞ്ഞദിവസം കുമരംപുത്തൂര്‍ പഞ്ചായത്തില്‍ നിന്നും ശേഖരിച്ച വളര്‍ത്തുമൃഗങ്ങളു ടെ സാംപിളുകള്‍ക്കൊപ്പം വവ്വാലിന്റെ സാംപിളും വിശദമായ പരിശോധനക്കായി ഭോപ്പാലിലെ ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
