മണ്ണാര്‍ക്കാട് : തത്തേങ്ങലം പ്ലാന്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഉടന്‍ നീക്കം ചെയ്യുക, ദുരിതബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.രാജന്, ടി.എ സുധീഷ്, മുന്‍ മണ്ഡലം പ്രസിഡന്റ് എ.പി സുമേഷ്കുമാര്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.പി പരമേശ്വരന്, ടി.എം സുധ, സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണന്, ടി.പിസുരേഷ് കുമാര്‍,സി.ഹരിദാസന്, കെ.രമേഷ്,എം. മോഹനകൃഷ്ണന്,കെ.ചന്ദ്രന്, പി.സുഭാഷ്, പ്രകാശന്, ജയശ്രീ, അജിത് കുമാര്‍, സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
