കുമരംപുത്തൂര്‍: ഭവനനിര്‍മാണത്തിന് പ്രാമുഖ്യം നല്‍കി കുമരംപുത്തൂര്‍ പഞ്ചായ ത്തിന്റെ 2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റ്. 25,98,34,969 രൂപ വരവും 24,92,51,600 രൂപ ചെലവും 1,05,83,369 രൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അവതരിപ്പിച്ചു. ഭവന പദ്ധതിക്കായി 10 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പശ്ചാ ത്തല മേഖലക്കായി 6,03,50,000 രൂപയും, ഉത്പാദനമേഖല യ്ക്ക് 79,26,720 രൂപയും വകയി രുത്തി. പഞ്ചായത്തിലുടനീളം തെരുവുവിളക്ക് സ്ഥാപി ക്കുന്നതിനുള്ള ജ്യോതിപ്രഭ പദ്ധതിക്കായി ഒരു കോടി നീക്കിവെച്ചു.
ദാരിദ്യലഘൂകരണം 55ലക്ഷം, വനിതാവികസനം 36, 45, 420, കുട്ടികളുടെയും ഭിന്നശേ ഷിക്കാരുടേയും വികസനത്തിന് 18, 22, 720, തൊഴിലുറപ്പ് പദ്ധതിക്ക് 6 കോടി, അനാവാ ര്യചുമതലകള്‍ക്കായി 1,08,71,200രൂപ, പാലിയേറ്റീവ് രോഗീപരിചരണം 30ലക്ഷം, വനിത കള്‍ക്ക് ഓട്ടോഓറിക്ഷ വിതരണം 12ലക്ഷം, അംഗന്‍വാടി പോഷകാഹാരം 60ലക്ഷം, ജനറല്‍ ഭവന പുനരുദ്ധാരണത്തിന് 13.50 ലക്ഷം, ശാരീരിര മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് – 28 ലക്ഷം, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം 4.12 ലക്ഷം, പട്ടിക ജാതി ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങള്‍ 10 ലക്ഷം, പട്ടികജാതി ഭവന പുനരുദ്ധാരണം 27 ലക്ഷം എന്നിങ്ങനെയുളള വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, മേരിസന്തോഷ്, ഡി.വിജയലക്ഷ്മി, അജിത്ത്, രുഗ്മിണി കുഞ്ചീരത്ത്, ടി.കെ ഷമീര്‍, ഷമീര്‍, ഷരീഫ് ചങ്ങലീരി, ഉഷ വളളു വമ്പുഴ, വിനീത, സിദ്ദീഖ് മല്ലിയില്‍, ശ്രീജ, ഹരിദാസന്‍ ആഴ്വാഞ്ചേരി, ഖാദര്‍ കുത്തനി ല്‍, സെക്രട്ടറി മനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
