മണ്ണാര്‍ക്കാട് :നഗരസഭയുടെ കീഴില്‍ മുക്കണ്ണത്തു പ്രവര്‍ത്തിക്കുന്ന വെല്‍നെസ് സെന്റ റിനു സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ സൗജ ന്യമായി സ്ഥലം നല്‍കി. മുക്കണ്ണത്ത് ഏഴ് സെന്റ് സ്ഥലമാണു നഗരസഭയ്ക്ക നല്‍കിയ ത്. കേന്ദ്ര സര്‍ക്കാര്‍ നഗരസഭയ്ക്ക് അനുവദിച്ച രണ്ടു വെല്‍നെസ് സെന്ററുകളില്‍ ഒരെ ണ്ണം മുക്കണ്ണത്തും മറ്റൊന്നു നായാടിക്കുന്നിലുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു സെന്ററു കളും വാടകക്കെട്ടിടത്തിലാണ്. നഗരസഭാചെയര്‍മാന്റെ വാര്‍ഡായ മുക്കണ്ണത്തെ സെന്ററിനു സ്വന്തമായി കെട്ടിടം നിര്‍മിക്കാനാവശ്യമായ സ്ഥലമാണു നല്‍കിയത്. സ്ഥലത്തിന്റെ രേഖകള്‍ നഗരസഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ നഗരസഭ സെക്രട്ടറി എം.സതീഷ്‌കുമാറിന് കൗണ്‍സിലില്‍ വെച്ച് കൈമാറി.
