മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘ ടിപ്പിക്കുന്ന ഗാന്ധി മുതല്‍ തുഷാര്‍ ഗാന്ധി വരെ എന്ന പ്രമേയത്തിേല്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌ക്കൂളിന് മുന്‍വശത്ത് വെച്ച് സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യസദസ്സ് കെ.പി. സി.സി ജനറല്‍ സെക്രട്ടറി കെ.എ തുളസി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്‍ ഷാദ് ജിന്നാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്ര ട്ടറി സി.വിഷ്ണു, ഷഫീക്ക് അത്തിക്കോട്, അരുണ്‍ കുമാര്‍ പാലക്കുറുശ്ശി, ജില്ലാ കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് , പി.ആര്‍ സുരേഷ്, അസീസ് ഭീമനാട്, പി.എം ഹനീഫ, പി.ടി അജ്മല്‍, മുഹമ്മദ് ഗിസാന്‍, പി.നസീര്‍ ബാബു, എം.നവാസ്, സി.കെ അബ്ദുല്‍ ഹസീബ് എന്നിവര്‍ സംസാരിച്ചു
