അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ടൗണ്‍ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇ.എം.എസ് അനുസ്മരണദിനാചരണം നടത്തി. ടൗണില്‍ നടന്ന അനുസ്മരണയോഗം കെ.എ സുദര്‍ ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി വി.അബ്ദുള്‍ സലീം, ടോമി തോമസ്, പി. അബ്ദുല്‍ കരീം, പി.എം സുരേഷ്‌കുമാര്‍, പി.നജീബ്, പി.ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
