മണ്ണാര്‍ക്കാട് :ജനസുരക്ഷയുടെയും നഗരസൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചുതുടങ്ങി.പാലക്കാട് കോ ഴിക്കോട് ദേശീയപാതയുടെ ഇരുവശത്തുമായി നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള ഭാഗത്ത് കാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കരാറെടുത്ത കോഴിക്കോടുള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനി ഒരു മാസം മുമ്പാണ് ഇതിന്റ് പ്രാരംഭപ്രവര്‍ത്തനങ്ങളാരംഭിച്ചത്. കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ നഗരസഭയ്ക്കും പൊലിസിലും ഒരു പോലെ ലഭ്യമാക്കുന്നതിനായി നഗരസഭ ഓഫിസിലും പൊലിസ് സ്റ്റേഷനിലും മോണിറ്റര്‍ സ്ഥാപിക്കല്‍, മൂന്നിടങ്ങളില്‍ തൂണുകള്‍ സ്ഥാപിക്കല്‍, കേബി ള്‍ വലിക്കല്, വൈദ്യുതിയ്ക്ക് വേണ്ടിയുള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയ പ്രവൃ ത്തികള് പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞ ആഴ്ചയാണ് കാമറകള്‍ സ്ഥാപിച്ചുതുടങ്ങിയ ത്. 65ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്ത് ഇല ക്ട്രോണിക്സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ഇവരില്‍ നിന്നാണ് കോഴിക്കോടു ള്ള കമ്പനി ഒരുവര്‍ഷം മുമ്പ് കരാര്‍ ഏറ്റെടുത്തത്. ആശുപത്രിപടി, പൊലിസ് സ്റ്റേഷന്, കോടതിപ്പടി എന്നിവടങ്ങളില്‍ പ്രത്യേകം തൂണുകള്‍ സ്ഥാപിച്ചും മറ്റുഭാഗങ്ങളില്‍ തെ രുവുവിളക്കു തൂണുകളിലുമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. കുന്തിപ്പുഴ, നെല്ലിപ്പുഴ പാലങ്ങള്‍ക്ക് സമീപം സ്ഥാപിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന രണ്ട് കാമറകള്‍ ഉള്‍പ്പടെ ആകെ 46 കാമറകളാണ് നഗരപരിധിയില്‍ വരുന്ന ത്. ഇതിനകം 33 കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി കരാര്‍ കമ്പനി പ്രതിനിധി അറി യിച്ചു. ഹൈമാസ്റ്റ് ലൈറ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ തൂണുകളില്‍ നിന്നാണ് ഇതിനുള്ള വൈദ്യുതി ഉപയോഗിക്കുക. വാഹനഗതാഗതം, ജനസഞ്ചാരം എന്നിവയ്ക്കൊന്നും തടസം സൃഷ്ടിക്കാതെ രാത്രികാലങ്ങളിലാണ് ജോലികള്‍ നിര്‍വഹിക്കുന്നത്. പ്രവൃ ത്തികള് 80ശതമനാത്തോളമായി. ഈവാരത്തോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. കാമറ കള്‍ കണ്ണുതുറക്കുന്നതോടെ ലഹരിക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളും അനധികൃ തപാര്ക്കിംങ്, മാലിന്യനിക്ഷേപം എന്നിവയെല്ലാം തടയാനാകുമെന്നാണ് കണക്കു കൂട്ടല്‍.
