കുമരംപുത്തൂര്‍: സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. ഡി.സി.സി സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. ഫിലിപ്പ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഇ. ശശിധരന്, വി.പി ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, വിജയ ലക്ഷ്മി, മേരി സന്തോഷ്, തോമസ് മാസ്റ്റര്‍, സുകുമാരി, ശാന്തകുമാരി, പ്രിയ,ജയകുമാരി, എം.കെ കുഞ്ഞിപ്പു, ,സൈമണ്‍ മാസ്റ്റര്‍, ആഷിക്ക് വറോടന്‍, സുമ തുടങ്ങിയവര്‍ പങ്കെടുത്തു.
