കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം തിരുകുടുംബ ദേവാലയത്തില്‍ തിരു കുടുംബത്തിന്റേയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് വെള്ളിയാഴ്ച കൊ ടിയേറും. വൈകിട്ട് നാലരക്ക് ഇടവക വികാരി ഫാ. ബിജു മുരിങ്ങക്കുടിയില്, യാക്കര ഹോളി ട്രിനിറ്റി ചര്‍ച്ച് വികാരി ഫാ. ഷിജോ മാവറയില്‍ എന്നിവരുടെ കാര്‍മികത്വത്തി ല്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ലദീഞ്ഞ് എന്നിവ നടക്കും. ഈ മാസം 14 മുതല്‍ 17 വരെയാണ് തിരുനാളാഘോഷം നടക്കുന്നത്.
15ന് വൈകിട്ട് നാലരക്ക് നടക്കുന്ന ആഘോഷമായ കുര്‍ബാനക്ക് കാരാകുര്‍ശ്ശി സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജെയ്സന് കൊള്ളനൂര്‍ കാര്‍മികത്വം വഹിക്കും. അകത്തേ ത്തറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ.ജീജോ കാരിക്കാട്ടില്‍ പ്രസംഗം നടത്തും. തിരുനാള്‍ദിനമായ 16ന് ഉച്ചകഴിഞ്ഞ് മൂന്നരക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മേലാര്‍ക്കോട് സെന്റ് ആന്റണീസ് ഫെറോന ചര്‍ച്ച് വികാരി ഫാ. സേവ്യ ര്‍ വളയത്തില്‍ കാര്‍മികത്വം വഹിക്കും. പൊന്‍കണ്ടം സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ ജോസഫ് പ്രസംഗം നടത്തും. വൈകിട്ട് അഞ്ചരക്ക് കുരശടിയിലേക്ക് പ്രദക്ഷിണമുണ്ടാകും. തുടര്‍ ന്ന് സ്നേഹവിരുന്ന്, ആകാശവിസ്മയം, ബാന്‍ഡ് മേളം, ഗാന മേള എന്നിവയും നടക്കും.
17ന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, മരിച്ചവരുടെ അനുസ്മരണം, സെമിത്തേരിയില്‍ ഒപ്പീസ് എന്നിവയും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ നേര്‍ച്ച നിറവേറ്റുന്നതിനും അമ്പ് എഴുന്നെള്ളിക്കുന്നതിനും അവസരമുണ്ടാകുമെന്ന് വികാരി ഫാ. ബിജു മുരിങ്ങ ക്കുടിയില്‍, കണ്‍വീനര്‍ ജോസ് അറയ്ക്കല്‍, കൈക്കാരന്മാരായ സോജന് വെമ്പാല, ജോഷി മാളിയേക്കല്‍ എന്നിവര്‍ അറിയിച്ചു.
