മണ്ണാര്‍ക്കാട്: 2025ലെ സംസ്ഥാന ബജറ്റിലും കണ്ണംകുണ്ട് പാലത്തിന് പരിഗണന. അലന ല്ലൂര്‍ പഞ്ചായത്തില്‍ വെള്ളിയാറിന് കുറുകെ പാലം നിര്‍മിക്കാന്‍ അധികമായി വേണ്ടി വരുന്ന മൂന്ന് കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ചത്. കൂടാതെ കോ ട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം – കച്ചേരിപ്പറമ്പ് ഗ്രാമീണ റോഡ് ആധുനിക രീതി യില്‍ നവീകരിക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈവര്‍ഷം തന്നെ ഭരണാനുമതി നല്കുന്ന പ്രവൃത്തികളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു.
തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ നിര്‍മാ ണം, ആലുങ്ങല്‍-കൊമ്പങ്കല്ല് റോഡ് പുനരുദ്ധാരണം, അഗളി-ജെല്ലിപ്പാറ റോഡ് നിര് മാണം, ഷോളയൂര്‍ പഞ്ചായത്തിലെ മേലേ സാമ്പാര്‍ക്കോട് പാലം നിര്‍മാണം, വെള്ളി യാര്പുഴയ്ക്ക് കുറുകെ പാതിരമണ്ണ ശിവക്ഷേത്രത്തിന് സമീപം തടയണ നിര്‍മാണം, മണ്ണാര്‍ക്കാട് കോടതി കെട്ടിട സമുച്ചയം, കണ്ടമംഗലം -കുന്തിപ്പാടം-ഇരട്ടവാരി റോഡ് നിര്‍മാണം, നായാടിക്കുന്ന് മിനി സ്റ്റേഡിയം, ചങ്ങലീരി സി.എച്ച്. മെമ്മോറിയല്‍ സ്റ്റേ ഡിയം, അട്ടപ്പാടിയില്‍ പുതിയ ഫയര്‍ സ്റ്റേഷന് നിര്‍മാണം, തത്തേങ്ങലം കല്ലംപൊട്ടി തോടിനുകുറുകെ പാലം നിര്‍മാണം, മണ്ണാര്‍ക്കാട് നഗരസഭയില്‍ നെല്ലിപ്പുഴയില്‍ നെ ല്ലിപ്പുഴയുടെ വലതുകരയിലും തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ പൊട്ടിത്തോ ടിനും സംരക്ഷണഭിത്തികളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികളും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.
ഈ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കേണ്ടത് അതാത് വകുപ്പു കള്‍ ആണ്.പരമാവധി പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ പരിശ്രമം നടത്തുമെന്ന് എം.എല്‍.എ. അറിയിച്ചു.
