മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും രാഷ്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍. ഹംസയുടെ സ്മരണാര് ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് സമഗ്ര പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടു ത്തിയ ഈ വര്‍ഷത്തെ രാഷ്ട്രസേവാ പുരസ്കാരം വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ശ്രദ്ധേയനുമായ പഴേരി ഷെരീഫ് ഹാജിക്ക് സമ്മാനിച്ചു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ പുരസ്കാര സമര്‍പ്പണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം അനുമോദന പ്രഭാഷണം നടത്തി.
മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ധീഖ് , ഡി സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ റഫ് , മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി , ജില്ലാ സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ , ഡി.എച്ച്.എസ്. എസ്. പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം , പ്രധാന അധ്യാപി ക സൗദത്ത് സലീം, ലീഗ് മണ്ഡലം ജന.സെക്രട്ടറി ഹുസൈന് കൊളശ്ശേരി , യതീംഖാന ട്രഷറര്‍ കെ.ആലിപ്പു ഹാജി, തങ്കച്ചന് തെങ്കര , പി.മുഹമ്മദലി അന്‍സാരി, നഷാദ് വെള്ളപ്പാടം , അഡ്വ.ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, ടി.കെ ഹംസക്കുട്ടി , കെ.ടി ഹംസപ്പ , ഉസ്മാന് കൂരിക്കാടന് , കെ.സി അബ്ദുറഹ്മാന് , കെ.പി.എ. സലിം മാസ്റ്റര്‍ , ഷമീര്‍ മണലടി, ഹംസ , മുഹ്സിന് ചങ്ങലീരി , സി.കെ സദഖത്തുള്ള , അബുട്ടി വെള്ളപ്പാടം , കെ.പി എം ൗക്കത്ത് , നസീര്‍ മാസ്റ്റര്‍, കെ.യു ഹംസ , സി.പി മൊയ്തീന് മാസ്റ്റര്‍ , സി.ടി അസീസ്, ന്.പി ഹമീദ് എന്നിവര്‍ സംസാരിച്ചു. സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍ സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ നന്ദിയും പറഞ്ഞു.
