മണ്ണാര്‍ക്കാട് : അണക്കെട്ട് നിര്‍മാണത്തിന് ശേഷം ആദ്യമായി വമ്പന്‍ വിനോദ സഞ്ചാര പദ്ധതിക്കായി കാഞ്ഞിരപ്പുഴ ഒരുങ്ങുന്നു. ഉദ്യാനവും നിലവില്‍ ഉപയോഗശൂന്യമായി കി ടക്കുന്ന സ്ഥലങ്ങളും പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന ജല സേചന വിനോദ സഞ്ചാര പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവായി. പ്രവര്‍ത്തികള്‍ നടത്തുന്ന തിന് കോഴിക്കോടുള്ള എഫ്.എസ്.ഐ.ടി. റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍ പ്രൈവറ്റ് ലിമി റ്റഡ് എന്ന സ്ഥാപനത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേ യമായി അനുമതി നല്‍കികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്.
കാഞ്ഞിരപ്പുഴ ഡാം ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് പദ്ധതി 161 കോടി രൂപ ചെലവിലാണ് നടപ്പിലാക്കുക. നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം പകുതി യോടെ ആരംഭിക്കും. 2027ല്‍ പൂര്‍ത്തിയാക്കും. 30 വര്‍ഷമാണ് പദ്ധതിയുടെ പ്രവര്‍ത്തന കാലാവധി. സര്‍ക്കാറിന്റെ വരുമാനവിഹിതം മൊത്തം വരുമാനത്തിന്റെ മൂന്ന് ശതമാ നമായിരിക്കും. കുട്ടികളുടെ പാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, മൃഗശാല, പക്ഷി,ചിത്ര ശലഭ പാര്‍ക്ക്, മറൈന്‍ അക്വോറിയം, സ്നോപാര്‍ക്ക്, വാട്ടര്‍തീം പാര്‍ക്ക്, കണ്ണാടി തൂക്കു പാലം, സിപ്പ്ലൈന്‍, ഉള്‍പ്പടെയാണ് വിഭാവനം ചെയ്യുന്നത്. അമ്പത് ഏക്കര്‍ ഭൂമിയാണ് പദ്ധതിയ്ക്കായി വിനിയോഗിക്കുക. ഇത്രയും സ്ഥലം ഉദ്യാനത്തിന് ഇരുവശത്തും ജല സേചനവകുപ്പ് ഓഫിസിന് പരിസരത്തുമായി വെറുതെ കിടക്കുന്നുണ്ട്. ഡാം സൈറ്റ് ഒഴികെ ബാക്കിയുള്ള ഭൂമിയാണ് ജലസേചന വിനോദസഞ്ചാര നയത്തിന്റെ ഭാഗമായു ള്ള പദ്ധതിക്കായി പ്രയോജനപ്പെടുത്തുക.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് (കെ.ഐ.ഐ. ഡി.സി) താല്‍പ്പര്യപത്രം ക്ഷണിച്ചതില്‍ നിന്നും ലഭിച്ച നാല് സ്വകാര്യ സംരംഭകരില്‍ നിന്നാണ് കോഴിക്കോട് ആസ്ഥാനമായ കമ്പനിയെ തിരഞ്ഞെടുത്തത്. പദ്ധതി യാഥാര്‍ ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ നമ്പര്‍വണ്‍ വിനോദ സഞ്ചാര കേന്ദ്രമായി കാ ഞ്ഞിരപ്പുഴ മാറുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. പദ്ധതി കാഞ്ഞിരപ്പുഴയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകം. പ്രദേശവാസികള്‍ ക്ക് തൊഴിലവസരങ്ങളും ലഭ്യമാകും. ഓരോ പ്രവൃത്തി കഴിയുമ്പോഴും സഞ്ചാരികള്‍ ക്കായി തുറന്നുകൊടുക്കുമെന്ന് കമ്പനി സി.ഇ.ഒ. ആന്‍ഡ്. എം.ഡി. പി.വി ഹബീബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, തച്ചമ്പാറ പഞ്ചായത്ത് അംഗം ഒ.നാരായണന്‍കുട്ടി, പി.സി മാണി എന്നിവരും പങ്കെടുത്തു.
