മണ്ണാര്‍ക്കാട് : കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവം കലാരഥം നാളെ മുതല്‍ നെല്ലിപ്പുഴ നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടങ്ങും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അ ഫിലിയേറ്റ് ചെയ്തിട്ടുള്ള പാലക്കാട് ജില്ലയിലെ കോളജുകളില്‍ നിന്നും നാലായിരത്തില്‍ അധികം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാ ര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെയും ബുധനാഴ്ചയും സ്റ്റേജിതര മത്സരങ്ങളും വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ നാലുവേദികളിലായി സ്റ്റേജിന മത്സരങ്ങളും നടക്കും.
കലോത്സവം വ്യാഴാഴ്ച വൈകിട്ട് ആറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാ ടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷ നാകും. വി.കെ ശ്രീകണ്ഠന് എം.പി, കെ.ശാന്തകുമാരി എം.എല്‍.എ, നഗരസഭാ ചെയര്‍മാ ന് സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മറ്റ് ജനപ്രതിനിധി കള്‍, വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവ ര്‍ പങ്കെടുക്കും. നാളെ ഉപന്യാസ രചന, എംബ്റോയിഡറി, കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി, പെ യിന്റിംഗ്,കവിതാരചന,പോസ്റ്റര്‍ മേക്കിങ്,ചെറുകഥാ രചന,അക്ഷര ശ്ലോകം, നാളെ പൂക്കള മത്സരം, ക്വിസ് മത്സരം,ക്ലേ മോഡലിംഗ്,പ്രസംഗം മത്സരം (അറബി,ഉറുദു തമിഴ്,) രംഗോലി,കൊളാഷ്,ഡിബേറ്റ് എന്നിവയും നടക്കും.
വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കും. ആദ്യദിനം ഭരതനാട്യം, മൈമിംഗ്, മോഹി നിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, കുച്ചിപ്പുടി,കഥക്, മണിപ്പൂരി,ലൈറ്റ് മ്യൂസിക് ഫീമെയി ല്‍, ക്ലാസിക് മ്യൂസിക് മെയില്‍,മോണോആക്ട്,മിമിക്രി, കഥാപ്രസംഗം എന്നിവ അര ങ്ങേറും. വെള്ളിയാഴ്ച കേരള നന്ദനം,ഫോക്ക് ഡാന്‍സ് മെയില്‍ ഡ്രാമ(മലയാളം ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി)സ്കിറ്റ്,ഗ്രൂപ്പ് സോങ് ഇന്ത്യന്‍, ഗ്രൂപ്പ് സോങ് വെസ്റ്റേണ്‍, മാപ്പിളപ്പാട്ട്, സംഘഗാനം ഫോക്സ് സോങ് ,ദേശഭക്തിഗാനം ശനിയാഴ്ച കോല്‍ക്കളി,വട്ടപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അര്‍ബന മുട്ട്, ഓട്ടം തുള്ളല്‍, കഥകളി മാര്‍ഗംകളി, പൂരക്കളി, ചാക്യാര്‍ കുത്ത്, തിരുവാതിര,കഥകളി,ചെണ്ടമേളം, തുകല്‍ വാദ്യങ്ങള്‍,സുഷിര വാദ്യങ്ങള്‍,തന്ത്രി വാദ്യ ങ്ങള്,കഥകളി സംഗീതം ക്ലാസിക്കല്‍ മ്യൂസിക്, വെസ്റ്റേണ്‍ മ്യൂസിക്ക് എന്നിവ അരങ്ങി ലെത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദാലി മാസ്റ്റര്‍, പ്രോഗ്രം കമ്മിറ്റി ചെര്‍മാന്‍ ഹംസ, സംഘാടക സമിതി ഭാരവാഹികളായ ഗിരീഷ് ഗുപ്ത, മുഹമ്മദ് അസ്ലം, സലീല ടീച്ചര്‍, അയിഷ മറിയം, അബ്ദു റഹ്മാന്, റാഷിക്ക് കൊങ്ങത്ത്, റിസ്വാന് പുളിക്ക ല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
