കാഞ്ഞിരപ്പുഴ: ഗ്രാമ പഞ്ചായത്ത് ജനജാഗ്രതാ സമിതി യോഗം പഞ്ചായത്ത് ഹാളില്‍ ചേ ര്‍ന്നു.മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പരിധിയിലെ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതിന്റെ തുടര്‍ പരിചരണത്തിന് ഗ്രാമ പഞ്ചായ ത്ത് പ്രത്യേകം ഫണ്ട് വകയിരുത്തി പരിചരണ വാച്ചര്‍മാരെ നിയോഗിക്കുന്നതിന് ആവ ശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ ആവശ്യപ്പെട്ടു. പൂഞ്ചോല മുതല്‍ ഇഞ്ചിക്കുന്ന വരെ ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്നത്. പാമ്പന്‍തോട് ഭാഗത്ത് നിര്മാണ് പ്ര വൃത്തികള്‍ പുരോഗമിക്കുന്നതായും റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു.
വനാതിര്‍ത്തിയിലെ സ്വകാര്യവ്യക്തികളുടെ പറമ്പുകളിലെ അടിക്കാട് വെട്ടിവൃ ത്തിയാക്കുന്നതിലൂടെ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാനാകും. വന്യ ജീവികള്‍ തമ്പടിക്കാന്‍ സാധ്യതയേറിയെ സ്വകാര്യവ്യക്തികളുടെ പറമ്പുകളിലെ അടിക്കാടുകല് വൃത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വന്യ ജീവികള്‍ സ്ഥിരമായെത്തുന്ന ഇരുമ്പകച്ചോല, നറുക്കുംചോല, പൂഞ്ചോല, കൂനല്‍ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന പഞ്ചായത്തിന്റെ നടപടികളി ല്‍ പൂര്‍ണസഹകരണം ഉറപ്പാക്കുമെന്നും റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനിമോള്‍, ഷി ബി കുര്യന്, പഞ്ചായത്ത് സെക്രട്ടറി ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കൃഷി-മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികള്‍, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
