മണ്ണാര്‍ക്കാട് : തുറന്നുപ്രവര്‍ത്തിക്കുന്ന മുഴുവന്‍ റേഷന്‍കട ലൈസന്‍സികള്‍ക്കും മിനിമം വേതനം 30,000രൂപ നല്‍കണമെന്നും സെയില്‍സ്മാന്റെ വേതനവും കടവാട കയും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി സംയുക്ത സമരസമിതി താലൂക്ക് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക ബാധ്യതയുടെ പേരുപറ ഞ്ഞ് അര്‍ഹമായ വേതനം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് റേഷ ന്‍കട ജീവനക്കാരുടെ തൊല് സംരക്ഷണ അതിജീവന സമരമെന്നും ഇവര്‍ വ്യക്ത മാക്കി.
2018ല്‍ റേഷന്‍വ്യാപാരികള്‍ക്കുള്ള വേതനപാക്കേജ് നടപ്പിലാക്കുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പടെ പറഞ്ഞത് താമസമില്ലാതെ വര്‍ധന വരുത്തുമെന്നാണ്.എന്നാല്‍ ഏഴുവര്‍ഷ ങ്ങള് കഴിഞ്ഞിട്ടും റേഷന്വ്യാപാരമേഖലയില് തൊഴിലെടുക്കുന്നവര്‍ക്ക് വേതനം വര്‍ധിപ്പിക്കാനോ മറ്റുആനുകൂല്യങ്ങള് നല്‍കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ബജറ്റില്‍ വകയിരുത്തിയ കമ്മീഷന് തുക പോലും പ്രത്യേക അനുമതിയുടെ പേരില്‍ കാലതാ മസം വരുത്തുന്ന സമീപനമാണ് ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. നിരന്തരസമരങ്ങള്ക്കൊടുവില് വേതന പരിഷ്കരണവു മായി ബന്ധപ്പെട്ട് നിയമിച്ച കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ച് ചെയ്ത് തീരുമാനത്തിലെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
2018ല്‍ വേതനപാക്കേജ് നടപ്പിലാക്കുമ്പോള്‍ ഉണ്ടായിരുന്നത്രയും ഭക്ഷ്യധാന്യങ്ങള്‍ ഇന്ന് റേഷന്‍കടകളിലൂടെ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് മാത്രമല്ല അന്നത്തേതില്‍ നിന്നും ജീവിതചെലവ് ഇരട്ടിയിലേറെ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരം സമരങ്ങള്‍ നട ത്തുകയും നിവേദനങ്ങള്‍ നല്‍കിയിട്ടും ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാലാണ് അനിശ്ചിത കാല സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ലൈസന്‍സികളുടെ വേതന ത്തിന് പുറമെ അര്‍ഹതയുള്ള സെയില്സ്മാന്മാരെ ലൈസന്‍സികളായി സ്ഥിരപ്പെടു ത്തുക, വേതന പാക്കേജില്‍ ഉള്‍പ്പെടുത്തുക, ക്ഷേമനിധി കാലോചിതമായി പരിഷ്ക രിച്ച് മിനിമം പെന്ഷന് 5000രൂപ നല്‍കുക, തൊഴില്സംരക്ഷണത്തിനായി പൊതുവി തരണ കോര്പ്പറേഷന് രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം നടത്താനാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു. താലൂക്കിലെ 157 റേഷന്‍ കടകളും അടച്ചിടും. 27ന് രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫിസിന് മുന്പില് മാര്‍ച്ചും, ധര്‍ണ്ണയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ റേഷന്‍ വ്യാപാരി നേതാക്കളാ യ വി.അജിത് കുമാര്‍, വി.സുന്ദരന്‍, ഹംസ പാലോട്, സി.എച്ച് റഷീദ്, സി.ജെ രമേഷ്, പ്രമേദ്, ടി.കെ സാലിഹ്, ടി.അബ്ദ9ുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.
