മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പന്ത്ര ണ്ടാമത് മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റി നുള്ള ഒരുക്കങ്ങളാകുന്നു. ജനുവരി 18മുതല്‍ മുബാസ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നട ക്കുക. ഗ്യാലറി നിര്‍മാണം തുടങ്ങി. 5000ല്‍പരം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താല്‍ക്കാലിക ഗ്യാലറി പൂര്‍ണമായും സ്റ്റീലിലാണ് നിര്‍മിക്കുന്നത്. കാല്‍നാട്ടല്‍ കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. എം.എഫ്.എ. പ്രസിഡന്റ് എം. മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, രക്ഷാധി കാരി ടി.കെ അബൂബക്കര്‍ ബാവി, ട്രഷറര്‍ എം.സലീം, ഭാരവാഹികളായ ഇബ്രാഹിം ഡിലൈറ്റ്, റസാക്ക്, കെ.പി അക്ബര്‍, മുഹമ്മദാലി ഫിഫ, സഫീര്‍ തച്ചമ്പാറ തുടങ്ങി യവര്‍ പങ്കെടുത്തു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയോടെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുമാണ് ടൂര്‍ണമെന്റ് നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.