ഈ മാസം ആനവണ്ടിയില്‍ ഗവിയും കാണാം, ആഡംബര കപ്പല്‍യാത്രയും നടത്താം

മണ്ണാര്‍ക്കാട് : ചുരുങ്ങിയ ചെലവില്‍ മനോഹരമായ യാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്രകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് മണ്ണാര്‍ക്കാ ടും. കഴിഞ്ഞമാസം മുതല്‍ ആരംഭിച്ച പദ്ധതി ജനപ്രിയമായതോടെ കൂടുതല്‍ വിനോദ യാത്രാ പാക്കേജുകള്‍ ഒരുക്കുകയാണ് മണ്ണാര്‍ക്കാട് ബജറ്റ് ടൂറിസം സെല്‍. നെല്ലിയാമ്പ തി, മലക്കപ്പാറ, മൂന്നാര്‍, ആലപ്പുഴ ബോട്ട് സര്‍വീസ്, സ്‌കൂള്‍ കുട്ടികളുടെ ടൂര്‍പാക്കേജ് എന്നിങ്ങനെ ഒമ്പത് യാത്രകളാണ് ഡിസംബറില്‍ പൂര്‍ത്തിയാക്കിയത്. മുന്നൂറോളം പേര്‍ ഇതില്‍ പങ്കാളികളായി. അഞ്ച് ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായി ബജറ്റ് ടൂറി സം സെല്‍ അധികൃതര്‍ അറിയിച്ചു.

ജനുവരിയില്‍ ഒമ്പത് യാത്രകളുണ്ട്. സഞ്ചാരികളുടെ ഇഷ്ടസ്പോട്ടായ ഗവിയിലേക്കും കൂടാതെ ആഡംബര കപ്പല്‍ യാത്രയുമാണ് ഈമാസത്തെ ആകര്‍ഷീണയത.അഞ്ചു മുതല്‍ 30 വരെ ഇടവിട്ട ദിവസങ്ങളിലായാണ് ഉല്ലാസയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. അഞ്ചിനും 19നും നെല്ലിയാമ്പതിയിലേക്ക് ഒരു ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ക്ക് 590 രൂപയാണ് ഈടാക്കുന്നത്. രാവിലെ ആറിന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ഓര്‍ഡിന റി ബസ് പുറപ്പെടും. 10ന് മറയൂരിലേക്ക് രണ്ട് ദിവത്തെ യാത്രയാണ്. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 1880 രൂപയാണ്. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഇതില്‍ ഉള്‍പ്പെടും. 12ന് മലക്ക പ്പാറയിലേക്ക് പോകും. പുലര്‍ച്ചെ അഞ്ചിന് ഫാസ്റ്റ് പാസഞ്ചര്‍ ഡിപ്പോയില്‍ നിന്നും പുറ പ്പെടും. അതിരപ്പള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം എന്നിവയും ഈ യാത്രയില്‍ കാണാം. 970രൂപയാണ് ഒരു ദിവസത്തെ യാത്രക്കായി ഈടാക്കുന്നത്.

14നും 21നും ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കാണ് യാത്ര. പുല ര്‍ച്ചെ അഞ്ചിന് ബസ് പുറപ്പെടും.600 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. 18നാണ് ഗവി യിലേക്കുള്ള രണ്ട് ദിവസത്തെ യാത്ര. രാത്രി ഒമ്പതിന് ബസ് പുറപ്പെടും. ഗവിയിലെത്തി അടവി, പരുന്തുംപാറ എന്നിവയെല്ലാം കാണാം. ജംഗിള്‍ സഫാരി, പ്രവേശനം, ഉച്ചഭക്ഷ ണം ഉള്‍പ്പടെ ഒരാള്‍ക്ക് 3000 രൂപയാണ് ഈടാക്കുന്നത്. 26നാണ് ആലപ്പുഴ യാത്ര. ആലപ്പു ഴ ബോട്ട് സര്‍വീസിന് ഒരാള്‍ക്ക് 1830 രൂപയാണ് നിരക്ക് വരുന്നത്. ഉച്ചഭക്ഷണം, പ്രവേശ ന ഫീസ്, ചായലഘുഭക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടും. പുലര്‍ച്ചെ നാലിന് ബസ് പുറ പ്പെടും. 30ന് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയും നടത്താം. ഉച്ചഭക്ഷണം ഉള്‍പ്പടെ ഒരാള്‍ക്ക് 3830 രൂപയാണ് ഈടാക്കുന്നത്. രാവിലെ ഒമ്പതിന് ബസ് പുറപ്പെടും.

മണ്ണാര്‍ക്കാട് നിന്നുള്ളവര്‍ക്ക് പുറമെ പാലക്കാട് നിന്നുള്ള യാത്രക്കാര്‍ക്കും കയറാവുന്ന രീതിയിലാണ് യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. വിനോദയാത്രകള്‍ മണ്ണാര്‍ക്കാട്ടുകാര്‍ ഏറ്റെ ടുത്തതോടെ തീര്‍ത്ഥാടനയാത്രകള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു. എല്ലാമസവും ശബരി മലദര്‍ശനത്തിനുള്ള പാക്കേജുകള്‍ ക്രമീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ശബരിമല, ചോറ്റാനിക്കര, ഗുരുവായൂര്‍, നാലമ്പല ദര്‍ശനം, വിവിധ പ്രധാന ക്ഷേത്രങ്ങള്‍ തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും യാത്ര ഒരുക്കും. സ്‌കൂള്‍ കൂട്ടികള്‍ ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക ടൂര്‍പാക്കേജുകളുമുണ്ട്. വിവാഹം പോ ലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ബസ് വിട്ട നല്‍കും. യാത്രപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂ ടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9446353081, 8075347381, 9446384081 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!