മണ്ണാര്‍ക്കാട് : കാടുംപുഴയും നടന്നുകാണാന്‍ അവസരമൊരുക്കി സൈലന്റ്‌വാലി വനം ഡിവിഷന് കീഴില്‍ ഭവാനപുഴയോരം ട്രക്കിങ് പദ്ധതി തുടങ്ങി. സൈലന്റ് വാലി ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ട്രക്കിങ്. മൂന്നു കിലോ മീറ്റര്‍ദൂരം പുഴക്കരയിലൂ ടെ കാഴ്ചകള്‍ കണ്ട് നടക്കാം. ഗൈഡിന്റെ സഹായവുമുണ്ടാകും. മുക്കാലിയില്‍ നിന്നാ ണ് യാത്ര തുടങ്ങുക. മൂന്നുപേര്‍ക്ക് 900 രൂപയാണ് ഫീസ്. പുഴയുടെ മുകള്‍ഭാഗത്തായി കുറുകെയുള്ള ചെറിയ തടയണവരെയാണ് യാത്ര അനുവദിക്കുന്നത്. ഒന്നര കിലോ മീറ്ററാണ് ഇവിടെവരെയുള്ള ദൂരം. മൂന്നുമണിക്കൂറാണ് ട്രക്കിങ് സമയം. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ സന്ദര്‍ശകരെ അനുവദിക്കും.
നീലഗിരിക്കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് സൈലന്റ് വാലിയുടെ മടിത്തട്ടിലൂടെ തമി ഴ്‌നാട്ടിലേക്കെ് വളഞ്ഞുപുളഞ്ഞൊഴുകുന്ന ഭവാനിയുടെ മനോഹരമായ കാഴ്ചയും പാറ ക്കെട്ടുകളും നദിക്കരയിലെ സസ്യജാലങ്ങളും പക്ഷികളുമെല്ലാം ഈ യാത്രയില്‍ ആസ്വ ദിക്കാനാകും. കാടിനെ അടുത്തറിയാനും. തണുപ്പിന്റെ തലോടലേറ്റ് പുഴയോരത്ത് കൂടി ദീര്‍ഘദൂരം നടക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുഭൂതിപകരുന്നയാത്രയാകും ഇത്. ഇതിനകം നിരവധി പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. കാടിനകത്ത് കീരിപ്പാറ, കരുവാര എന്നി വടങ്ങളിലേക്ക് മുമ്പ് നടത്തിയിരുന്ന ട്രക്കിങ് പുനരാരംഭിക്കാനും വനംവകുപ്പിന് ആലോചനയുണ്ട്. മറ്റൊരു റൂട്ടിന്റെ സാധ്യതയും തേടുന്നുണ്ട്.
നാലര കിലോമീറ്റര്‍ ഉള്ളിലായി വനത്തില്‍ സ്ഥിതി ചെയ്യുന്ന കീരിപ്പാറയിലെ വനം വകുപ്പിന്റെ ക്യാംപ് ഷെഡ്ഡില്‍ നേരത്തെ താമസത്തിന് അനുമതിയുണ്ടായിരുന്നു. ക്യാംപ് ഷെഡ്ഡ് നവീകരിച്ചും പുതിയതായി തടി ടെന്റുകള്‍ നിര്‍മിച്ചും താമസത്തിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനെല്ലാം മുന്നോടിയായാണ് ഭവാനിപുഴയോരം ട്രക്കിങ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
മണ്ണാര്‍ക്കാട് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറിയാണ് ഭവാനി പുഴ സ്ഥിതി ചെയ്യുന്നത്. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നെല്ലിപ്പുഴ ജംങ്ഷനില്‍ നിന്നും അട്ടപ്പാടി റോഡ് വഴി സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. പാലക്കാട് നിന്നും 55 കിലോ മീറ്ററും കോയമ്പത്തൂരില്‍ നിന്നും 62 കിലോമീറ്ററും കോഴിക്കോട് നിന്നും 116 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ മുക്കാലി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഭവാനി ട്രക്കിങ്ങിനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫോണ്‍ : 8589895652.