മുക്കാലി : ശിങ്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സറായി വിരമിച്ച പി.എഫ് ജോണ്‍സണ് സഹപ്രവര്‍ത്തകര്‍ സ്‌നേഹോഷ്മളമായ യാത്രയ യപ്പ് നല്‍കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍ കിയത്. മുക്കാലി ഡോര്‍മെറ്ററിയില്‍ നടന്ന ചടങ്ങ് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ.സി.എഫ് അനീഷ്, അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കായികതാരം കൂടിയായ പി.എഫ് ജോണ്‍സണ്‍ ദേശീയ സംസ്ഥാന വനംകായികമേളയില്‍ സ്വര്‍ണം ഉള്‍പ്പടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.