മണ്ണാര്‍ക്കാട് : വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാ തെ തിരുവിഴാംകുന്ന് ഫാമില്‍ തന്നെ തമ്പടിച്ച് കാട്ടാനകള്‍. ഒമ്പത് മണിക്കൂറുകളോള മാണ് ദൗത്യസംഘം ആനകളെ കാടുകയറ്റാനായി പ്രയത്‌നിച്ചത്. എന്നാല്‍ നാനൂറ് ഏക്ക റോളം വരുന്ന ഫാമിനകത്ത് ചുറ്റിക്കറങ്ങി ആനകള്‍ ദൗത്യസംഘത്തെ വട്ടംകറക്കുക യായിരുന്നു. ഒടുവില്‍ മുള്‍ക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത് നിന്നും ആനകളെ തുരത്തുന്ന ത് ഏറെ ശ്രമകരമായതിനാല്‍ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഒരു കൊമ്പനും പിടിയാനയുമാണ് മൂന്നാഴ്ചക്കാലത്തോളമായി ഫാമിനുള്ളില്‍ തമ്പടിച്ചിരിക്കുന്നത്. തീറ്റ യും മറ്റും സുലഭമായതിനാല്‍ ഇവ ഫാമിനുള്ളില്‍ തുടരുകയാണ്. ഫാമിലെ ജീവനക്കാര്‍ ക്കും സമീപത്തെ പതിനഞ്ചോളം കുടുംബങ്ങള്‍ക്കും ഭീഷണിയായതിനെ തുടര്‍ന്നാണ് കാട്ടാനകളെ സൈലന്റ്‌വാലി ബഫര്‍സോണിലേക്ക് തുരത്താന്‍ വനംവകുപ്പ് തീരുമാനി ച്ചത്. ഇതുപ്രകാരം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍ എന്നിവ രുടെ നേതൃത്വത്തില്‍ പാലക്കാട്, അഗളി, മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന അംഗങ്ങ ള്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍, അമ്പലപ്പാറ വനംഔട്ട് പോസ്റ്റ് എന്നിവടങ്ങളി ലെ ജീവനക്കാരടങ്ങുന്ന ദൗത്യസംഘം ബുധനാഴ്ച രാത്രിയില്‍ കാട്ടാനകളെ തുരത്താ നിറങ്ങി. പ്രദേശവാസികളും ഫാമിലെ ജീവനക്കാരും ഇതില്‍ പങ്കാളിയായി. രാത്രി ഒമ്പത് മണിയോടെ ശ്രമങ്ങളാരംഭിച്ചു. ഫാമിലെ കാടിനുള്ളില്‍ പതുങ്ങി നിന്നിരുന്ന ആനകളെ കണ്ടെത്താന്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തേണ്ടി വന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാട്ടാനകളെ കണ്ടെത്തിയത്. തുടര്‍ന്ന് തേക്കുംപതി ഭാഗത്ത് നിന്നും ഇവയെ ഓടിക്കാന്‍ തുടങ്ങി. പടക്കം പൊട്ടിച്ചും പമ്പ് ആക്ഷന്‍ ഗണ്‍ പ്രയോഗിച്ചും പിന്തുടര്‍ന്നു. അമ്പലക്കുന്ന്, കോട്ടക്കുന്ന് വഴി രണ്ട് കിലോമീറ്ററോളം തുരത്തി കാട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കാട്ടാനകള്‍ തിരികെ തേക്കുംപതി ഭാഗത്തേക്ക് തന്നെയെത്തി നിലയുറപ്പിക്കുകയായിരുന്നു. മുള്‍ക്കാടുകളുള്ളതിനാല്‍ ആനകളെ തുരത്തുന്നത് പ്രയാസകരമായതിനാല്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വനംവകുപ്പ് ദൗത്യം അവസാനിപ്പിച്ചു.ഫാമിനകത്തെ അടിക്കാട് വെട്ടിത്തെളിക്കുന്നത് തുടങ്ങിയിട്ടുണ്ട്. ഇത് കഴിയുന്നമുറയ്ക്ക് കാട്ടാനകളെ വീണ്ടും കാട്ടിലേക്ക് തന്നെ തുരത്താനാണ് വനംവകുപ്പിന്റെ തീരുമാനം. അതിനിടെ പാണക്കാടന്‍ നിക്ഷിപ്ത വനത്തില്‍ തമ്പടിച്ചിരുന്ന രണ്ട് കാട്ടാനകള്‍ ഇന്ന് രാവിലെയോടെ സൈലന്റ്‌വാലി വനത്തിലേക്ക് കയറിപോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.