മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി. എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫാര്‍മസിസ്റ്റ് ദിനം സമുചിതമായി ആചരിച്ചു. ആഗോളതലത്തി ല്‍ വിവിധ ജനസമൂഹങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ ഫാര്‍മസിസ്റ്റുകള്‍ ക്കുള്ള പ്രധാന പങ്ക് തിരിച്ചറിയാനും അവരെ ആദരിക്കാനുമുള്ള അവസരമായാണ് ഈ ദിനത്തെ അടയാളപ്പെടുത്തുന്നത്. സമൂഹത്തില്‍ ഫാര്‍മസിസ്റ്റുകളുടെ പ്രാധാന്യം വിളി ച്ചോതുന്ന സ്‌കിറ്റും ഡ്രാമയും അരങ്ങേറി. ഫാര്‍മസി വിഭാഗം വിദ്യാര്‍ഥികളുടെ നേതൃ ത്വത്തില്‍ നടന്ന കലാപരിപാടി ശ്രദ്ധേയമായി. ഫാര്‍മസി അധ്യാപകരായ രേഷ്മ, റുബീന എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!