മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെ ക്ഷേമന്വേഷണവുമായി ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരും ജന മൈത്രി പോലീസും വീടുകളില്‍ എത്തി.14 ദിവസത്തെ സമ്പര്‍ക്ക വിലക്ക് നിര്‍ദ്ദേശിച്ച ആളുകള്‍ വീടുകളില്‍ തന്നെ ഉണ്ട് എന്ന് ഉറപ്പാക്കുന്നതോടൊപ്പം അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തലും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കലുമായിരുന്നു സന്ദര്‍ശന ലക്ഷ്യം.
പകര്‍ച്ച വ്യാധി പടരുന്നത് തടയുക എന്നതിനോടൊപ്പം സര്‍ക്കാര്‍ സംവിധാനം കൂടെ യുണ്ട് എന്ന വിശ്വാസം ജനങ്ങളെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പ്രേരിപ്പിക്കും എന്നാണ് കരുതുന്നത് എന്നും നിര്‍ ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്ഗീസ് അറിയിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.സുരേഷ്, രജിത രാജന്‍ , ദീപ. പി.പി, ഡാര്‍ണര്‍ എസ് ,സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജ കൃഷണന്‍, നിമ്മി , ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വ ത്തിലാണ് സ്‌ക്വാഡ് നടക്കുന്നത്.