അഗളി : കനത്ത മഴയില്‍ അട്ടപ്പാടിയിലെ വിവിധഭാഗങ്ങളില്‍ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ഷോളയൂര്‍ കോഴിക്കൂടത്ത് 20 വൈദ്യുതി തൂണുകള്‍ തകര്‍ ന്നു. ഷോളയൂരില്‍ മൂന്നു ദിവസായി തുടരുന്ന മഴയില്‍ മരങ്ങള്‍വീണ് വൈദ്യുതി തടസ്സ പ്പെട്ടു. ആനവായ് അങ്കണവാടി കെട്ടിടത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് കെട്ടിടം അപ കടഭീഷണിയിലായി. ഷോളയൂര്‍ – കോഴിക്കൂടം റോഡില്‍ ഏലിമല തോടിനടുത്തുള്ള കലുങ്ക് തകര്‍ന്നു. കോഴിക്കൂടം സ്വദേശി രാജേഷിന്റെ പകുതി വിളവായ 300 ഓളം വാഴകള്‍ നശിച്ചു. ആനവായ് അങ്കണവാടി കെട്ടിടത്തിനുസമീപം മണ്ണിടിഞ്ഞുവീണ് കെട്ടിടം അപകടഭീഷണിയിലായി. പെട്ടിക്കല്ലില്‍ ഇന്നലെ മുളങ്കൂട്ടവും തുടര്‍ന്ന് മരവും വീണ് ഗൂളിക്കടവ്-ഷോളയൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പ്രദേശവാ സികള്‍ മരം വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. താവളം സെഹിയോന്‍ ധ്യാനകേ ന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെ മരംവീണ് മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോ ഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ആനവായ്, തുടുക്കി, ഗലസി തുടങ്ങിയ വിദൂര ഊരുകളി ലേക്കുള്ള ഭൂഗര്‍ഭ കേബിളുകള്‍ തകരാറിലായതോടെ വൈദ്യുതി നിലച്ചു. റോഡും അപകട ഭീഷണിയിലാണ്.