വെട്ടത്തൂര്‍ : ജാപ്പനീസ് ചെടിപരിപാലന രീതിയായ കൊക്കെഡാമ അഥവാ പായല്‍പന്ത് നിര്‍മിച്ച് വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയ ര്‍മാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ശ്രമം വിജയമായതിന്റെ സന്തോഷത്തി ലാണ് ഇവര്‍.
മണ്ണ്, കമ്പോസ്റ്റ്, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്ത നടീല്‍മിശ്രിതം പന്തുപോലെ ഉരുട്ടിയെ ടുത്ത് വേരോടുകൂടിയ ചെടികള്‍ നട്ടുപിടിപ്പിക്കുന്നു. ശേഷം കോട്ടണ്‍തുണികൊണ്ട് കെട്ടി പുറമെ പായല്‍കൊണ്ട് പൊതിഞ്ഞെടുത്താണ് കൊക്കെഡാമ തയാറാക്കുന്നത്. പരിചരണം എളുപ്പമുള്ള ഇവ എവിടെയും വെയ്ക്കാം. മാത്രമല്ല ഉദ്യാനങ്ങളെ അല ങ്കരിക്കുന്ന ഏത് ചെടികളും കൊക്കെഡാമയില്‍ വളര്‍ത്താനുമാകും. ഇതുവഴി പ്ലാസ്റ്റിക് ചട്ടികള്‍ ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷണവും ഉറപ്പാക്കാം. വിദ്യാലയങ്ങളില്‍ പരിസ്ഥിതി സൗഹൃദ ഉദ്യാനങ്ങള്‍ ഒരുക്കുന്നതിനും വിദ്യാര്‍ഥികളില്‍ പ്രകൃതി സ്‌നേ ഹം വളര്‍ത്താനും ലക്ഷ്യമിട്ടാണ് കൊക്കൊഡാമ നിര്‍മാണത്തില്‍ പരിശീലനം നല്‍കി യത്. നിര്‍മാണത്തില്‍ കൂടുതല്‍ പ്രാവിണ്യമാകുന്നവര്‍ക്ക് കൊക്കൊഡാമ നിര്‍മിച്ച് വിപണനം ചെയ്ത് വരുമാനമുണ്ടാക്കാനും സാധിക്കും.
നിര്‍മാണപരിശീലനം പി.ടി.എ. വൈസ് പ്രസിഡന്റ് പി.ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.അബ്ദുല്‍ ലത്തീഫ്, സുരേഷ് ബാബു കാരക്കുന്നുമ്മല്‍, എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍ ആതിര ജോസ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ലീഡര്‍മാരായ മുഹമ്മദ് അനസ്, നിഷില്‍ ഷാജി, ഫാത്വിമത്ത് ഷര്‍മി നാസ്, മുഹമ്മദ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.