മണ്ണാര്‍ക്കാട് : കുഴികള്‍ കാരണം നെല്ലിപ്പുഴ – ആനമൂളി റോഡില്‍ യാത്രവെല്ലുവിളിയാ കുന്നു. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസുകള്‍, ചരക്കുലോറികള്‍ ഉള്‍പ്പടെയുള്ള വലി യ വാഹനങ്ങള്‍ വരെ അനുഭവിക്കുന്ന യാത്രാക്ലേശം ചെറുതല്ല. മാത്രമല്ല മണ്ണാര്‍ക്കാട് നിന്നും ചുരംപാത വരെയെത്താനും സമയമേറെ വേണ്ടി വരുന്നു.
മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഭാഗത്ത് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളാരംഭിച്ചിട്ട് ഒരുവര്‍ഷത്തിനടുത്തെ ത്തുന്നു. ആനമൂളി വരെയുള്ള എട്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. ഈ ഭാഗമൊഴിച്ചാല്‍ ശേഷിക്കുന്ന ദൂരമത്രയും കുഴികളും മഴപെയ്ത് അതില്‍ ചെളിവെള്ളവും കെട്ടിനില്‍ക്കുകയാണ്. പലതും വലിയ കുഴികളായതിനാല്‍ തന്നെ വാഹനങ്ങള്‍ ഇതില്‍ചാടി അപകടങ്ങളും നിത്യസംഭവ മായി.കലുങ്കുകളുടെ നിര്‍ മാണം പൂര്‍ത്തിയാകാത്ത ഭാഗങ്ങളിലും യാത്രപ്രയാസകര മാണ്.
കഴിഞ്ഞദിവസം അട്ടപ്പാടിയില്‍ നിന്നും വരികയായിരുന്ന ബസ് ആനമൂളി പിന്നിട്ട തോടെ കുഴിയില്‍ ചാടുകയും യാത്രക്കാരുടെ സീറ്റിലുണ്ടായിരുന്ന കുട്ടിയുടെ തല ബസിലെ കമ്പിയിലിടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ബസിറങ്ങിയ അമ്മയും കുട്ടിയും ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് അടുത്ത ബസില്‍ യാത്ര തുടര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ചിറപ്പാടത്ത് കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് അട്ടപ്പാടിയില്‍ നിന്നും മരംകയറ്റി വന്ന ലോറി മറിയുകയുണ്ടായി.
ടാറിംങിനായി ജിഎസ്ബിയിട്ടയിടങ്ങളില്‍ മഴപെയ്ത് കുഴികള്‍ രൂപപ്പെടുകയാണ്. വഴി നീളയെുള്ള കുഴികളില്‍ ചെളിവെള്ളം കെട്ടികിടക്കുന്നതിനാല്‍ കഴിയറിയാന്‍ ഡ്രൈ വര്‍മാര്‍ക്കും കഴിയാത്ത സാഹചര്യമാണ്. മഴകാരണമാണ് റോഡില്‍ ടാറിംങ് മുടങ്ങി യത്. കാലാവസ്ഥാ അനുകൂലമായാല്‍ അവശേഷിക്കുന്ന ഭാഗത്ത് ടാറിംങ് പ്രവൃത്തി കള്‍ നടത്തുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പറയുന്നു.