മണ്ണാര്‍ക്കാട് : അലനല്ലൂര്‍ ചൂരിയോട് മുണ്ടക്കുന്നിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ ത്തിവെക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 15ന് അലനല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നട ത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അലനല്ലൂര്‍ മൂന്ന് വില്ലേജിലാണ് രണ്ട് ക്വാറികളുമുള്ളത്. മുന്‍പ് നിയന്ത്രിതമായ അളവി ലായിരുന്നു സ്ഫോടനങ്ങളും കരിങ്കല്‍ ലോഡ് കടത്തുമുണ്ടായിരുന്നത്. എന്നാല്‍ നിര ന്തര സ്ഫോടനങ്ങളാണ് ഇപ്പോള്‍ ക്വാറിയില്‍ നടന്നുവരുന്നതെന്നും പ്രദേശത്തെ 200 നടുത്ത് വീടുകള്‍ക്കാണ് ഇതുമൂലം വിള്ളല്‍ സംഭവിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പലരും വീടുകളില്‍ കഴിയുന്നത് ഭീതിയോടെയാണ്. നൂറിലധികം ലോഡ് കരിങ്കല്ലുകളും ഇപ്പോള്‍ പ്രതിദിനം കടത്തുന്നുണ്ട്. വേനലില്‍ കിണറുകളില്‍പോലും വെള്ളംകിട്ടാത്ത സാഹചര്യമാണ്.

ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലാണോ എന്ന തും പരിശോധിക്കേണ്ടതുണ്ട്. ജില്ലാ കളക്ടര്‍ക്കും ജിയോളജിവകുപ്പ് ഉള്‍പ്പെടെയുള്ള മേ ധാവികള്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ആരോപിച്ചു. ഇതിനുപുറമെ മൂന്ന് ക്വാറികളും ക്രഷറും പ്രദേശത്ത് തുടങ്ങാന്‍ തീരുമാനമുള്ളതാ യാണ് അറിവ്. ഇതുകൂടി വരുന്നതോടെ ജനജീവിതം കൂടുതല്‍ ദുഃസ്സഹ മാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി ചെയ ര്‍മാന്‍ എ. അബ്ദുള്‍ റസാഖ്, കെ. ഭാസ്‌കരന്‍, പി. ഉസ്മാന്‍, ഒ.പി. നിജാസ്, പി. മണികണ്ഠന്‍, കെ.വി. അമീര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!