പാലക്കാട് :വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും പുനര്‍വിവാഹത്തിനും പഠനത്തിനും വേണ്ടി വിവിധ എന്‍.ജി.ഒകളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പി ലാക്കാന്‍ ഗാര്‍ഹികപീഡന നിരോധന നിയമം 2005 ജില്ലാതല മോണിറ്ററിങ് ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ജില്ലാതല വിധവാ സെല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഗാര്‍ഹിക പീഡന 2023-2024 പരാതികളുടെ തല്‍സ്ഥിതി, പരാതികള്‍ തീര്‍പ്പാക്കുന്ന തില്‍ കാലതാമസം വരുന്നതിനുള്ള കാരണങ്ങള്‍, പരിഹാരങ്ങള്‍, ജില്ലയില്‍ ബ്ലോ ക്കുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളുടെ പ്രവര്‍ ത്തനങ്ങള്‍, വിധവകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തി നായി നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, വകുപ്പിന്റെ വിവിധ പദ്ധതികള്‍, ജില്ലാതല വിധവാ സെല്‍ കമ്മിറ്റി 2024-25 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
പാലക്കാട് ആര്‍.ടി.ഒ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ:എസ്.മോഹനപ്രിയ അധ്യക്ഷയായി. ഡി.എല്‍.എസ്.എ സെക്രട്ടറി ദേവിക ലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതിനിധി ഡോ.കെ.വി.ഗീത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ്.ലൈജു, വുമണ്‍ സെല്‍ പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശാന്തകുമാരി, ബീന ഗോവിന്ദ്, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സര്‍വീസ് പ്രൊവൈഡിങ് സെന്ററു കളിലെ ലീഗല്‍ കൗണ്‍സിലര്‍മാര്‍, വിവിധ എന്‍.ജി.ഒ ഭാരവാഹികള്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാര്‍, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപ വര്‍മെന്റ് ഓഫ് വുമണ്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.