താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ റോഡ് പൊളിച്ച ഇടങ്ങളില്‍ അറ്റകുറ്റപണി നടത്താത്തത് യത്രാദുരിതം സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതിയുയര്‍ന്നു. അത്തരം ഇടങ്ങളില്‍ താത്കാലിക മായി പ്രവൃത്തികള്‍ നടത്തി എത്രയും വേഗം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണ മെന്ന് തഹസില്‍ദാര്‍ ജലവിഭവ വകുപ്പ് പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. പി.ഡബ്ല്യു. ഡി റോഡുകളിലെ കൈയേറ്റം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുക, തെ ങ്കര-ആനമൂളി റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക, കൃത്യമായ സര്‍വേ നടത്തിയശേഷം കാണാന്‍പാകത്തക്കവിധത്തില്‍ സര്‍വേകല്ലുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉയര്‍ന്നു.

അഴുക്കുചാലുകള്‍ അശാസ്ത്രീയമായി നിര്‍മിച്ചതിനാലും പലഭാഗത്തും ഇല്ലാത്തതും ദേശീയപാതകളില്‍ വെള്ളക്കെട്ട് രൂക്ഷമാക്കുകയാണ്. വട്ടമ്പലം ജങ്ഷനില്‍ റോഡി ന്റെ എതിര്‍ഭാഗത്താണ് അഴുക്കുചാലുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഇത് പുനഃപരി ശോധിക്കണമെന്നും പൊതുപ്രവര്‍ത്തകന്‍ എ.കെ. അബ്ദുള്‍ അസീസ് പറഞ്ഞു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നതും അശാസ്ത്രീയമായാണെന്ന് ആരോ പണമുയര്‍ന്നു. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് സമീപം നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം റോഡപകടങ്ങള്‍ക്ക് ഇടയാക്കുന്നരീതിയിലാണ് നിര്‍മിച്ചിട്ടുള്ളതെന്നും ചൂണ്ടി ക്കാട്ടി. ഇക്കാര്യം പരിശോധിച്ചശേഷം താലൂക്ക് വികസനസമിതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പി.ഡബ്ല്യു.ഡി. പ്രതിനിധിയോട് തഹസില്‍ദാര്‍ നിര്‍ദേശിച്ചു.

ഭക്ഷ്യസുരക്ഷാപരിശോധനകളും ടര്‍ഫ് മൈതാനങ്ങള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധനകളും കര്‍ശനമാക്കണമെന്നും ആവശ്യമുയര്‍ന്നു. താലൂക്കിലുണ്ടായ കൈക്കൂലി കേസുകളുടെ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാ തിരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും സര്‍വേയര്‍മാര്‍ എവിടെ എപ്പോള്‍ ജോലിക്കുപോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നു ണ്ടെന്നും ഭൂരേഖാ തഹസില്‍ദാര്‍ എ. മുരളീധരന്‍ പറഞ്ഞു. ഇതിനായി പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബോധവത്കരണക്ലാസുകള്‍ നല്‍കുന്നുണ്ടെന്നും അറി യിച്ചു. താലൂക്കിലെ അനധികൃത ക്വാറികള്‍ സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് ഓഫീ സര്‍മാരില്‍ നിന്നും ശേഖരിച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കളക്ടര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി. അഡൈ്വസറി ബോര്‍ഡ് അംഗം മോന്‍സി തോമസ് അധ്യക്ഷനാ യി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, ഡെപ്യൂട്ടി തഹസില്‍ ദാര്‍ സി.വിനോദ്, പൊതുപ്രവര്‍ത്തകരായ പി.ആര്‍.സുരേഷ്, ബാലന്‍ പൊറ്റശ്ശേരി, സന്തോഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!