ജില്ലയില്‍ ഒന്നാം സ്ഥാനം; സമ്മാനത്തുക 30,000
അലനല്ലൂര്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ മികച്ച പ്രവര്‍ത്തനത്തിന് എടത്തനാട്ടുകര ഗവ. ഓറി യന്റല്‍ ഹൈസ്‌കൂളിന് ജില്ലയില്‍ ഒന്നാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് 30,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണി ച്ചത്.
ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിനു കീഴില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി. ലിങ്കിംഗ് എന്നിവ സംഘടിപ്പിച്ചു.പ്രത്യേക പരിഗണന അര്‍ ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം, ക്ലാസ് തല പഠന പിന്തുണ, പത്താം ക്ലാസ്സുകാര്‍ക്ക് ഐ.ടി. പരിശീലനം എന്നിവ നടത്തി.രക്ഷിതാക്കള്‍ ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, സ്വതന്ത്ര വിജ്ഞാനോത്സവം പദ്ധതി, അമ്മ അറിയാന്‍ സൈബര്‍ സുരക്ഷ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിച്ചു.സ്‌കൂളിലെ എന്‍.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജെ.ആര്‍.സി. എന്നീ യൂണി റ്റുകള്‍ക്ക് ലിറ്റില്‍ കൈറ്റ്‌സിന് കീഴില്‍ വീഡിയോഗ്രഫി പരിശീലനം നല്‍കിയതും അവാര്‍ഡിന് പരിഗണിച്ചു.
സ്‌കൂളിലെ ഗോത്ര വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗ മായി ലഭിച്ച ലാപ് ടോപ് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കി.യങ് ഇന്നോവേറ്റേഴ്സ് പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തല ശ്രദ്ധ നേടിയിരുന്നു.വിക്ടേഴ്‌സ് ചാനല്‍ ഹരിത വിദ്യാലയം റിയാലിറ്റി ഷോ യില്‍ സംസ്ഥാന ത്ത് രണ്ടാം സ്ഥാനം ലഭിച്ചതിന്റെ അവാര്‍ഡ് തുകയായി ലഭിച്ച ഏഴരലക്ഷം രൂപ ഉപ യോഗിച്ച് സ്‌കൂളില്‍ പി.ടി.എ. കമ്മറ്റി മൂന്ന് ഐ.ടി. ലാബുകള്‍ സജ്ജീകരിച്ചത് ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാ പകന്‍ പി. റഹ് മത്ത്, ലിറ്റല്‍ കൈറ്റ്‌സ് അധ്യാപകരായ എ. സുനിത, എം. ജിജേഷ്, വിദ്യാ ര്‍ഥികളായ അഷ്വാക്ക്, റിഷ ശരീഫ്, സി.പി സനിന്‍ ഫുആദ്, ഷാന തസ്നി, എ. ദിയ ഹന്ന, ബിലാല്‍ അഹമദ്, സി.പി. നിദ ജന്ന എന്നിവര്‍ നേതൃത്വം നല്‍കി.