മണ്ണാര്‍ക്കാട് : ആഴ്ചകളോളം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ തമ്പടിച്ച രണ്ട് കാട്ടാനകള്‍ ഇന്നലെ പുലര്‍ച്ചയോടെ കാടുകയറി. ഇരട്ടവാരിയില്‍ പുതു തായിസ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലി തകര്‍ത്താണ് സൈലന്റ്‌വാലി ബഫര്‍ സോ ണിലേക്ക് ആനകള്‍ കയറിയത്. തിരുവിഴാംകുന്നിന്റെ സമീപപ്രദേശങ്ങളിലെ ജനവാ സകേന്ദ്രത്തിലെത്തി കൃഷിനശിപ്പിച്ച കാട്ടാനകള്‍ ജനജീവിതത്തിനും ഭീഷണിയായി മാറിയിരുന്നു. ആനകളെ തുരത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ പൊലിസ്, ഫാം ജീവനക്കാ ര്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പെട്ട 60 ഓളംപേരടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രിയില്‍ ആന കളെ തുരത്തിയിരുന്നു. ദൗത്യമാരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെയും വാഹനയാത്ര ക്കാരുടേയും സുരക്ഷിതാര്‍ത്ഥം പൊലിസിന്റെ നേതൃത്വത്തില്‍ തെങ്ങുവളപ്പില്‍, കാപ്പുപറമ്പ്, ഇട്ടവാരി കരടിയോട് ഭാഗങ്ങളില്‍ റോഡ് അടച്ച് നിയന്ത്രണം ഏര്‍പ്പെടു ത്തി. ഇതിന് ശേഷമാണ് ദൗത്യസംഘം ഫാമിനകത്തേക്ക് പ്രവേശിച്ചത്.
ഫാം ജീവനക്കാരുടെ സഹായത്തോടെ വൈകിട്ട് ആനകളെ കണ്ടെത്തിയിരുന്നു. തുടര്‍ ന്നാണ് കോട്ടക്കുന്ന് ഭാഗത്ത് നിന്നും ആനകളെ തുരത്താന്‍ തുടങ്ങിയത്. മുള്‍ച്ചെടികളും അടിക്കാടും വളര്‍ന്നുനില്‍ക്കുന്ന ഗവേഷണ കേന്ദ്രം വളപ്പില്‍ നിന്നും ആനകളെ തുര ത്തുന്നത് ശ്രമകരമായ ജോലി ആയിരുന്നു. രാത്രി 10 മണിയോടെ തുടങ്ങിയ ശ്രമങ്ങള്‍ പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു. പടക്കമെറിഞ്ഞും പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചും ആനകളെ ഓടിച്ച് ഫാമിന് പുറത്തേക്ക് കടത്തി. പാടം കടന്ന് ഇല്ലിക്കല്‍ വനഭാഗത്തേ ക്കെത്തിയെ ആനകളെ ഇരട്ടവാരി പള്ളിയ്ക്ക് സമീപം വരെയെത്തിയ കാട്ടാനകള്‍ വനപാലകര്‍ക്ക് നേരെ തിരിയുകയും സമീപത്തെ റബര്‍ തോട്ടത്തിലൂടെ ഗവേഷണ കേന്ദ്രം വളപ്പിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. മുള്‍ച്ചെടികള്‍ക്കിടയില്‍ നിലയു റപ്പിക്കുകയും ചെയ്തു. എന്നാല്‍ അക്രമസ്വഭാവം കാണിച്ചതിനാല്‍ മുള്‍ച്ചെടികളും അടിക്കാടും നിറഞ്ഞസ്ഥലത്ത് നിന്നും ആനയെ തുരത്തുന്നത് കൂടുതല്‍ അപായക രമായി. തുടര്‍ന്ന് പുലര്‍ച്ചയോടെ ആനകള്‍ കാട്ടിലേക്ക് കയറുകയായിരുന്നു.
ഗവേഷണ കേന്ദ്രം വളപ്പിലുള്ള കാല്‍പ്പാടുകളും, തൂക്കുവേലിയുടെ ഭാഗത്തുള്ള കാല്‍ പ്പാടുകളും പരിശോധിച്ചാണ് ആനകള്‍ കാടുകയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ച ത്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍മാരായ കെ.സുനില്‍കുമാര്‍, കെ.മനോജ്, ദ്രുതപ്രതികരണ സേന ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് വി.രാജേഷ് എന്നിവരുടെ നേതൃത്വത്തി ലുള്ള വനപാലക സംഘം, മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ്, വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം, ഫാം ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ വനംവകുപ്പിന്റെ ദൗത്യത്തില്‍ പങ്കെടുത്തു.